ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം.

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം ഒരു വർഷത്തെ എമർജൻസി മെഡിസിൻ നഴ്സിംഗ് പരിശീലന പ്രവേശനത്തിനുള്ള ഇന്റർവ്യൂ നടത്തുന്നു. ബി.എസ്.സി/ജി.എൻ.എം നഴ്സിംഗ് പാസായവരായിരിക്കണം. താല്പര്യമുള്ളവർ മാർച്ച് 29ന് 11 മണിക്ക് എച്ച്.ഡി.എസ് ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പന്റോടുകൂടിയ പരിശീലനം ഉണ്ടാകും.


കേരള ജല അതോറിറ്റി കോഴിക്കോട് പബ്ലിക് ഹെൽത്ത് വിഭാഗം ജൽ ജീവൻ മിഷൻ പദ്ധതിയിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ/DTPO (എൻ.സി.വി.ടി ) യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ വളണ്ടിയർ ആയി നിയമിക്കുന്നു.15,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. താല്പര്യമുള്ളവർ ഏപ്രിൽ 1 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ മലാപ്പറമ്പ് ജല അതോറിറ്റി, കോഴിക്കോട് പബ്ലിക് ഹെൽത്ത് ഡിവിഷൻ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് -: 0495 2370584

സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസിൽ കരാർ/അന്യത്ര സേവന വ്യവസ്ഥയിൽ ഡാറ്റ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിടെക് /എം.എസ്.സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ. സമാന തസ്തികയിൽ സർക്കാർ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്.

അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഏപ്രിൽ 10നകം ‘അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, നവകേരളം കർമപദ്ധതി, ബി.എസ്.എൻ.എൽ ഭവൻ മൂന്നാം നില, ഉപ്പളം റോഡ്, സ്റ്റാച്യു, തിരുവനന്തപുരം 695001’ എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2449939, 9447587632

Summary: job vavancy at different places in Kozhikode