കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലിക നിയമനം; ഒഴിവും യോഗ്യതയും അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി.എസിന് കീഴില്‍, ഒരു വര്‍ഷ സി.എസ്.എസ്.ഡി /സി.എസ്.ആര് ടെക്നീഷ്യന് താത്കാലിക തസ്തികയിലേക്ക് നിയമനം.
യോഗ്യത: ഇന്‍സ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കല്‍ ഇലക്ട്ട്രോണിക്സിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സി.എസ്.ആര് ടെക്നോളജിയിലുള്ള ഒരു വര്‍ഷ അപ്രന്റീസ് കോഴ്സ് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ സെന്‍ട്രല്‍ സ്െൈറ്ററല്‍ സപ്ലൈ വകുപ്പ് ഡിപ്ലോമ.
ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 13ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.