ഇനി ഉത്സവങ്ങളുടെ നാളുകള്‍; കൊടുക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്രോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: കൊടുക്കാട്ടുമുറി ദൈവത്തുംകാവ് ക്ഷേത്രോത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന്
ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് കുബേരന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി.

ക്ഷേത്രം മേല്‍ ശാന്തിമാരായ എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ബിജുനമ്പൂതിരി എന്നിവര്‍ ക്ഷേത്രചടങ്ങുകള്‍ നടത്തി.
ദൈവത്തുംകാവ് സൗഹൃദ കൂട്ടായ്മ കട്ടപതിച്ച തിരുമുറ്റം ക്ഷേത്രം തന്ത്രി ദേവന് സമര്‍പ്പിച്ചു. ചടങ്ങില്‍ ക്ഷേത്രം
ഊരാളന്‍ വാസുനായന്‍, കാരണവന്മാര്‍, രക്ഷാധികാരി ആര്‍ . ബാലകൃഷ്ണന്‍നായര്‍, കെ. രാധാകൃഷ്ണന്‍, കമ്മിറ്റി ഭരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.