നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; കോഴിക്കോട് അടക്കമുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഞായറാഴ്ചവരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് മുതല്‍ നാല് ഡിഗ്രിവരെ താപനില വര്‍ധനവുണ്ടായേക്കാം.
കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം പത്തനംതിട്ട ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്കി. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാട് കൊല്ലം ജില്ലകളില്‍ ഇത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാപതം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.