നേത്രരോഗികള്‍ക്ക് സൗജന്യ മരുന്നും കുറഞ്ഞ നിരക്കില്‍ കണ്ണട വിതരണവും; ലോക പ്രമേഹദിനത്തില്‍ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് തേജസ്സ് റസിഡന്‍സ് അസോസിയേഷന്‍
കൊയിലാണ്ടി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് തേജസ്സ് റസിഡന്‍സ് അസോസിയേഷന്‍ മണമല്‍, അലയന്‍സ് ക്ലബ്ബ്‌സ് ഓഫ് ഇന്റര്‍നാഷണല്‍, പുത്തലത്ത് കണ്ണാശുപത്രി കോഴിക്കോട് എന്നിവര്‍ സംയുക്തമായി നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
കാഴ്ചപരിശോധന, തിമിര പരിശോധന, മറ്റ് നേത്രസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പരിശോധന എന്നിവ ക്യാമ്പില്‍ ഉള്‍പ്പെടുത്തി. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ മരുന്ന് വിതരണം, കുറഞ്ഞ നിരക്കില്‍ കണ്ണട വിതരണം, ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളോടെയുള്ള ശസ്ത്രക്രിയ എന്നിവയും ലഭ്യമാക്കി.
പരിപാടി അലയന്‍സ് ക്ലബ്ബ്‌സ് ഓഫ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ചാപ്റ്റര്‍ പ്രസിഡണ്ടും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബാലന്‍ അമ്പാടി ഉദ്ഘാടനം ചെയ്തു. തേജസ്സ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് അരുണ്‍ മണമല്‍ അദ്ധ്യക്ഷത വഹിച്ചു. ബാബുരാജ് രാധാസ് സ്വാഗതം പറഞ്ഞു. അലി അരങ്ങാടത്ത്, രവീന്ദ്രന്‍ മണമല്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. രാഗം മുഹമ്മദലി നന്ദി പറഞ്ഞു.