അധ്യാപകദിനാചരണം; പേരാമ്പ്ര എ.യു.പിസ്‌കൂളില്‍ നിന്നും പ്രധാനധ്യാപികയായി വിരമിച്ച് പി കാര്‍ത്ത്യായനി ടീച്ചറെ വീട്ടിലെത്തി ആദരിച്ച് അധ്യാപകരും പിടി.എ ഭാരവാഹികളും


പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപികയായി വിരമിച്ച പി.കാര്‍ത്ത്യായനി അമ്മയെ വീട്ടില്‍ എത്തി ആദരിച്ചു. സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദരിച്ചത്. പ്രാധാന അധ്യാപകന്‍ പി.പി മധു കാര്‍ത്ത്യായനി ടീച്ചറെ പൊന്നാട അണിയിച്ചു.

പി.ടി..എ പ്രസിഡണ്ട് വി.എം. മനേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് സുജ. പി ശ്രീലേഷ്, സി.കെ .രേഷ്മ, സി.പി.എ അസീസ്, കെ.എസ് ശ്രീജാ ഭായ്, ടി.ആര്‍ സത്യന്‍, ടി.വി. ഷീബ, എസ്. വിനയകുമാര്‍, കെ.എം സാജു എന്നിവര്‍ പ്രസംഗിച്ചു.