മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്- വിശദാംശങ്ങള്‍ അറിയാം


Advertisement

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്‌സ് (സീനിയര്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്.

Advertisement

അഭിമുഖം ജൂലൈ പത്ത് തിങ്കളാഴ്ച പത്തുമണിക്ക് വി.എച്ച്.എസ്.ഇ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Advertisement
Advertisement