കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക ഒഴിവ്; യോഗ്യതയും വിശദാംശങ്ങളും അറിയാം


കൊയിലാണ്ടി: എസ്.എ.ആര്‍.ബി.ടി.എം. ഗവ.കോളേജില്‍ ഗണിത ശാസ്ത്ര വിഷയത്തില്‍ അധ്യാപകരെ നിയമിക്കുന്നു. 2023-24 അദ്ധ്യായന വര്‍ഷത്തേക്കാണ് നിയമനം. അഭിമുഖം മെയ് 25ന് രാവിലെ പതിനൊന്ന് മണിമുതല്‍ നടക്കും.

അതിഥി അദ്ധ്യാപക നിയമനത്തിനായി യു.ജി.സി. നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം മെയ് രാവിലെ 10.30 മണിക്ക് മുമ്പായി കോളേജില്‍ ഹാജരാകേണ്ടതാണ്.