കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍


കൊടുവള്ളി: മൂന്നാംക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് അബ്ദുല്‍ മജീദി (55) നെയാണ് കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു.

പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

summary: teacher arrested in POCSO case for sexually assaulting school student in koduvally