18 കഴിഞ്ഞ ഭിന്നശേഷി പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രവുമായി കടിയങ്ങാട് തണല്‍ കരുണ; ലക്ഷ്യമിടുന്നത് ഒരു വര്‍ഷം നീളുന്ന ശാസ്ത്രീയ പരിശീലനം


കടിയങ്ങാട്: 18 കഴിഞ്ഞ ഭിന്നശേഷി പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രവുമായി കടിയങ്ങാട് തണല്‍ കരുണ രംഗത്ത്. ഒരു വര്‍ഷം നീളുന്ന ശാസ്ത്രീയ പരിശീലനത്തിലൂടെ പെണ്‍കുട്ടികളെ തൊഴില്‍ മേഖലയിലേക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം.

വിവിധ ജില്ലകളില്‍ നിന്നായി 11 പെണ്‍കുട്ടികള്‍ക്കാണ് ആദ്യ ബാച്ചില്‍ പ്രവേശനം ലഭിച്ചത്. തണല്‍ റസിഡന്‍ഷ്യല്‍ വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ സെന്റിന്റെ ഉദ്ഘാടനം തണല്‍ ബന്ധുക്കളും രക്ഷിതാക്കളും കുട്ടികളും തിങ്ങി നിറഞ്ഞ സദസ്സില്‍ ഭിന്നശേഷി ദേശീയ അവാര്‍ഡ് ജേതാവ് എം.എ.ജോണ്‍സണ്‍ നിര്‍വഹിച്ചു. തണല്‍ കരുണ പ്രസിഡണ്ട് ഡോ: സച്ചിത്ത് അധ്യക്ഷതവഹിച്ചു.

വൊക്കേഷണല്‍ ഹെഡ് നുസൈബ കൊടുവള്ളി തണല്‍ പ്രൊജക്ട് വിശദീകരിച്ചു. കൊളക്കണ്ടത്തില്‍ ബഷീര്‍ (UAE ) ഖാസിം പന്തിരിക്കര (ജിദ്ദ), എന്‍.വി.മമ്മുഹാജി, ഡോ.ജമീല ബാബു, ജോബി ജോണ്‍, ബാബു ആയഞ്ചേരി, ദിനേശ് ബാബു, എം.കെ.ഖാസിം, ഇ.ജെ.നിയാസ്, എന്‍.വി.അബ്ദുല്ലമാഷ്, കെ.കെ.ഭാസ്‌ക്കരന്‍ മാഷ് എന്നിവര്‍ ആശംസ നേര്‍ന്നു.

അഡ്മിനിസ്‌ട്രേറ്റര്‍ പി.കെ.നവാസ് മാസ്റ്റര്‍ സ്വാഗതവും വൊക്കേഷണല്‍ വിംഗ് കണ്‍വീനര്‍ എന്‍.സി.കെ.നവാസ് നന്ദിയും പറഞ്ഞു.