Tag: vayana dinam
ബേപ്പൂര്‍ സുല്‍ത്താന്റെ കഥാപ്രപഞ്ചത്തിലൂടെ സഞ്ചരിച്ച് വായനാപ്രേമികള്‍; കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിന്റെ വായനാപക്ഷാചരണ പരിപാടികള്‍ക്ക് സമാപനം
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തില്‍ ജൂണ്‍ 19 ന് വായനാദിനത്തില്‍ ആരംഭിച്ച വായനാ പക്ഷാചരണ പരിപാടികള്‍ സമാപിച്ചു. ജൂലായ് അഞ്ചിന് ബഷീര്‍ അനുസ്മരണത്തോടെയാണ് പരിപാടികള്‍ക്ക് സമാപനമായത്. ബേപ്പൂര്‍ സുല്‍ത്താന്റെ കഥാപ്രപഞ്ചം എന്ന വിഷയത്തില്‍ ഡോ. അബൂബക്കര്‍ കാപ്പാട് പ്രഭാഷണം നടത്തി. ഭാഷയിലും സാഹിത്യത്തിലും പുതിയ ലാവണ്യത്തിന്റെ ശോഭ പകര്‍ന്ന കഥാകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്ന്
പൊയിൽക്കാവ് യു.പി സ്കൂളിൽ വായനയുടെ വസന്തം; വായനദിനത്തിൽ അരങ്ങേറിയത് വ്യത്യസ്തമായ പരിപാടികൾ
കൊയിലാണ്ടി: വ്യത്യസ്തമായ പരിപാടികളോടെ വായനാദിനം ആചരിച്ച് പൊയിൽക്കാവ് യു.പി സ്കൂൾ. കവിപരിചയം, വായനാ മത്സരം, സാഹിത്യ ക്വിസ്, പുസ്തക പയറ്റ്, ഡോക്യുമെൻ്ററി പ്രസൻ്റേഷൻ, വായനാ മത്സരം, കയ്യെഴുത്ത് മത്സരം എന്നിങ്ങനെയുള്ള വിവിധ പരിപാടികൾ വായനാദിനത്തിൽ സ്കൂളിൽ അരങ്ങേറി. വായനാവാരത്തോട് അനുബന്ധിച്ച് ദിവസവും ഒരു കഥ അറിയൽ, ചിത്രകലാ ക്ലബായ നിറക്കൂട്ടത്തിൻ്റെ ചിത്രരചനാ മത്സരം എന്നിവയും നടക്കും.
മൂടാടിയിൽ ബാലകർ ഒത്തു കൂടി; വായനക്കാലം തിരികെ പിടിക്കാൻ
കൊയിലാണ്ടി: കോവിഡ് കാലത്ത് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തായിരുന്നു വായന. ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിൽ, സ്വയം നഷ്ടമാവുന്ന സമയത്തിനിടയിൽ ഒരു സ്നേഹ സ്പർശമായി ഒരായിരം കഥാപാത്രങ്ങൾ ഒപ്പമുണ്ടായിരുന്നു, എന്നാൽ വീണ്ടും ഫോൺ സ്‌ക്രീനുകളിലേക്ക് കണ്ണുകൾ മാറിയപ്പോൾ കുട്ടികൾക്ക് അവബോധവുമായി മൂടാടി ഗ്രാമപഞ്ചായത്ത്. കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ വായന വാരാചരണത്തിൻ്റെ ഭാഗമായി ബാലസഭ സംഗമം നടന്നു. ഗ്രാമ പഞ്ചായത്ത്