Tag: vatakara
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ സ്വര്‍ണ്ണ പണയ തട്ടിപ്പ്; ഇടനിലക്കാരനെ കണ്ടെത്താന്‍ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്
വടകര: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര പണയ സ്വർണ വായ്‌പ തട്ടിപ്പിൽ ഇടനിലക്കാരനായി നിന്ന തിരുപ്പൂർ സ്വദേശി കാർത്തിക്കിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുൻ ബാങ്ക് മാനേജർ മധ ജയകുമാർ തട്ടിയെടുത്ത സ്വർണത്തിൽ കുറേഭാഗം വിവിധ ആളുകളുടെ പേരിൽ വിവിധ ബാങ്ക് ശാഖകളിൽ പണയം വയ്ക്കാൻ കൂട്ടുനിന്നത് കാർത്തിക് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വായന, വാക്ക്, വര, വടകര; ‘വ’ രാജ്യാന്തര പുസ്തകോത്സവത്തിന് ഇന്ന് കര്‍ട്ടന്‍ ഉയരും, അവസാനഘട്ട ഒരുക്കത്തില്‍ വടകര
വടകര: സഫ്ദർ ഹാഷ്മി നാട്യസംഘം മാതൃഭൂമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ‘വ’ രാജ്യാന്തര പുസ്തകോത്സവത്തിന്റെ കർട്ടൻ റൈസിങ് ഇന്ന്. എടോടിയിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ വീട് നിന്നിരുന്നിടത്ത് ഒരുക്കിയ ‘വ’ യുടെ ഫെസ്റ്റിവൽ ഓഫീസ് വൈകിട്ട് ആറുമണിക്ക് ഉദ്ഘാടനം ചെയ്യുന്നതോടെ ഫെസ്റ്റിന് കൊടിയേറും. കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരത്തില്‍ മുത്തമിട്ട ഇന്ത്യൻ സിനിമയുടെ അഭിമാന താരം ദിവ്യപ്രഭയാണ്
ചെറുമത്സ്യങ്ങളെ പിടികൂടിയ ബോട്ടുകള്‍ക്കെതിരെ നടപടി; ചോമ്പാലയില്‍ നിന്നും ബേപ്പൂരില്‍ നിന്നും ബോട്ടുകള്‍ പിടിച്ചെടുത്തു
വടകര: ബേപ്പൂരിലും ചോമ്പാലയിലും ചെറുമത്സ്യങ്ങളെ പിടികൂടിയ ബോട്ടുകള്‍ പിടിച്ചെടുത്തു. ബേപ്പൂരില്‍ നിന്നും മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച KL 07 MO 7418 മഹിദ എന്ന യാനവും ചോമ്പലയില്‍ നിന്ന് KL O7 അസര്‍ എന്ന എന്ന യാനവുമാണ് പിടിച്ചെടുത്തത്. ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും വടകര കോസ്റ്റല്‍ പോലീസും ചേര്‍ന്നാണ് ബോട്ട് പിടിച്ചെടുത്തത്.
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ തട്ടിപ്പ്; 26 കിലോ സ്വര്‍ണത്തില്‍ 4.5 കിലോ സ്വര്‍ണം കണ്ടെത്തി, ലഭിച്ചത് തിരുപ്പൂരിലെ ബാങ്കില്‍ നിന്ന്
വടകര: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചില്‍ നിന്ന് മുക്കുപണ്ടം പകരംവെച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നഷ്ടപ്പെട്ട 26 കിലോ സ്വര്‍ണത്തില്‍ 4.5കിലോ സ്വര്‍ണം കണ്ടെത്തി. തമിഴ്‌നാട് തിരുപൂരിലെ ഡി.ബി.എസ് ബാങ്ക് ശാഖയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഇനി 21.5 കിലോ സ്വര്‍ണ്ണം കൂടിയാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഡി.ബി.എസ് ബാങ്കില്‍ മധ ജയകുമാരിന്റെ സുഹൃത്ത്
ബാങ്ക് മാനേജര്‍ ലക്ഷ്യമിട്ടത് 40 പവനില്‍ കൂടുതല്‍ സ്വര്‍ണം പണയംവച്ചവരെ; വടകര എടോടിയിലെ 26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
വടകര: വടകര എടോടിയിലെ മഹാരാഷ്ട്ര ബാങ്കില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പ് നടത്തിയ മേട്ടുപ്പാളയം സ്വദേശിയായ ബാങ്ക് മാനേജര്‍ മധു ജയകുമാര്‍ ലക്ഷ്യമിട്ടത് കൂടുതല്‍ സ്വര്‍ണം പണയംവെച്ച അക്കൗണ്ടുകളാണെന്നാണ് വിവരം. 40പവനില്‍ കൂടുതല്‍ സ്വര്‍ണം പണയംവെച്ച അക്കൗണ്ടുകള്‍ ലക്ഷ്യമിട്ടാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഈ അക്കൗണ്ടുകളില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണത്തിന് പകരം
പണയ സ്വർണത്തിന് പകരം മുക്ക് പണ്ടം വെച്ച് തട്ടിപ്പ്; വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്നും 26 കിലോ സ്വര്‍ണവുമായി മുൻ മാനേജര്‍ മുങ്ങിയതായി പരാതി
വടകര: വടകരയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടോടി ശാഖയിൽ വൻ സ്വർണ്ണ തട്ടിപ്പ് നടന്നതായി പരാതി. 26 കിലോ സ്വർണവുമായി മുൻ മാനേജർ മുങ്ങിയതായാണ് പരാതി. സംഭവത്തില്‍ തമിഴ്നാട് മേട്ടുപാളയം പാത്തി സ്ടീറ്റ് സ്വദേശി മധുജയകുമാർ (34)നെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുതുതായി ചാർജെടുത്ത മാനേജർ ഇർഷാദിന്റെ പരാതിയിലാണ് നടപടി. ബാങ്കിലെ
കാഫിര്‍ വിവാദം: ഇത്രയെങ്കിലും പുറത്തുവന്നത് കോടതി ചെവിക്ക് പിടിച്ചതുകൊണ്ട്, വിവാദത്തിന് പിന്നില്‍ അടിമുടി സി.പി.എമ്മുകാര്‍, പ്രവര്‍ത്തകര്‍ തന്നെ ഇതിനെ എതിര്‍ക്കണമെന്നും ഷാഫി പറമ്പില്‍
വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നതെന്നു ഷാഫി പറമ്പില്‍ എംപി. വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തല്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം. വിവാദത്തിന് പിന്നില്‍ അടിമുടി സി.പി.എമ്മുകാരാണെന്നും പക്ഷേ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ലെന്നും ഷാഫി പറഞ്ഞു.
‘ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നു’; വടകര സ്വദേശിക്കെതിരെ പരാതിയുമായി എഴുത്തുകാരി
വടകര: വടകര സ്വദേശിയായ യുവാവ് തന്റെ തന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകി യുവതി. എഴുത്തുകാരിയും പുസ്തക പ്രസാധകയുമായ യുവതിയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. വടകര സ്വദേശിയായ നവാസ് പി. കൂമുള്ളിക്കെതിരെയാണ് യുവതിയുടെ പരാതി. നവാസ് സമൂഹ മാധ്യമങ്ങളില്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ
വടകരയിലെ ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വ്യാജമെന്ന് പൊലീസ്; യൂത്ത് ലീഗ് നേതാവിനെതിരെ തെളിവില്ല
വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതരിരെ ‘കാഫിര്‍’ പ്രയോഗം നടത്തിയെന്ന പരാതിയില്‍ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ.കാസിമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ്. ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടിലുള്ള തരത്തിലുള്ള കുറിപ്പ് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും കാസിമിന്റെ ഫോണില്‍ നിന്നല്ലെന്നും വടകര എസ്.എച്ച്.ഒ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കള്‍ എന്നീ ഫേസ്ബുക്ക്
തൃശ്ശൂരിലേക്ക് പോയത് വേണ്ടത്ര ആലോചിക്കാതെ; വടകരയില്‍ തെറ്റുപറ്റിയെന്നും കെ മുരളീധരൻ
കോഴിക്കോട്: ‘എന്ത് കാര്യവും ആലോചിച്ചു മാത്രമേ ചെയ്യാന്‍ പാടൂള്ളൂവെന്നും ഈ ഇലക്ഷന്‍ തന്നെ പഠിപ്പിച്ചത് ആ വലിയ കാര്യമാണെന്നും മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. വടകരയില്‍ തെറ്റുകാരന്‍ ഞാനാണ്. തനിക്ക് അവിടെ നിന്നും പോയി തൃശ്ശൂരില്‍ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ നിന്നും കൊണ്ട് പോയി തോല്‍പിച്ചു എന്ന് തോന്നുണ്ടോ എന്ന മാധ്യമ