Tag: vatakara

Total 55 Posts

വടകരയില്‍ കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച; പണവും സാധനങ്ങളും നഷ്ടപ്പെട്ടു

വടകര: വടകരക്കടുത്ത് ചോറോട് ഗേറ്റില്‍ ആറ് കടകളില്‍ മോഷണം നടന്നതായി പരാതി. ടി.പി. ആര്‍ സ്റ്റോര്‍, അല്‍ അമീന്‍ ചിക്കന്‍ സ്റ്റാള്‍, മണ്ണില്‍ രാജീവന്റെ പലചരക്ക് കട, കെ എന്‍ ട്രേഡേഴ്സ്, ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറി കട, ത്രീസ്റ്റാര്‍ മീന്‍ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഭൂരിപക്ഷം കടകളില്‍ നിന്നും പണം നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്.

വടകരയിൽ സ്ത്രീകളെ കബളിപ്പിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ

വടകര: വടകരയിൽ സ്ത്രീകളെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത പരാതിയിൽ യുവാവ് പോലീസ് പിടിയിൽ. മൊബൈൽ ഫോൺ വഴി സ്ത്രീകളെ വിളിച്ച് ബന്ധം സ്ഥാപിച്ച് സ്വർണ്ണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി. മയ്യന്നൂർ പാലോള പറമ്പത്ത് മുഹമ്മദ് നജീർ (28) ആണ് വടകര പോലീസിന്റെ പിടിയിലായത്. പലരുടേയും പേരിൽ എടുത്ത സിം കാർഡ് മാറ്റി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

വടകര മുന്‍ എം.എല്‍.എയും സോഷ്യലിസ്റ്റ് നേതാവുമായ എം.കെ.പ്രേംനാഥ് അന്തരിച്ചു

വടകര: വടകര മുന്‍ എംഎല്‍എയും എല്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റുമായ എംകെ പ്രേംനാഥ് അന്തരിച്ചു. 74 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം 2006-2011 കാലത്താണ് നിയമസഭയില്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടകര

വടകരയില്‍ കോളേജ് അധ്യാപിക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

വടകര: ചെക്കോട്ടി ബസാറില്‍ അധ്യാപിക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. അശോകം വീട്ടില്‍ അമയ .വി ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. മുക്കാളി സി.എസ്.ഐ ക്രിസ്റ്റ്യൻ മുള്ളർ വിമൻസ് കോളജ് അധ്യാപികയാണ്‌. അച്ഛന്‍: നാരായണ നഗരം പാങ്ങാട്ട് താഴക്കുനി വേണു. അമ്മ: ബിന്ദു (ശ്രീ നാരായണ കോളജ്, കീഴൽ). സഹോദരി: അനുസ്മയ (വിദ്യാർത്ഥിനി, സെൻട്രൽ യൂണിവേഴ്സിറ്റി,

വടകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎയുമായി ചോറോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

വടകര: നഗരത്തിലെ ലോഡ്ജില്‍ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ മുഹമ്മദ് ഫാസിലിനെയാണ് (35) എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി വേണുവും സംഘവും പിടികൂടിയത്. ലിങ്ക് റോഡ് കവാടത്തിനു സമീപത്തെ സിറ്റി ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു

വടകര ഇരിങ്ങണ്ണൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു

വടകര: ഇരിങ്ങണ്ണൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. ഇരിങ്ങണ്ണൂര്‍ വള്ളിക്കുനിയില്‍ ശങ്കരന്‍ ആണ് സ്വന്തം വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചത്. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: രാജന്‍ (എല്‍.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗം), രമണി, രതി. മരുമക്കള്‍: വിമല, ബാലകൃഷ്ണന്‍ (കീഴ്മാട്), അശോകന്‍ (മാഹി).

ശബ്‍ദമുണ്ടാക്കിയതിന് കുട്ടികളെ കല്ലെറിഞ്ഞു, ചോദ്യം ചെയ്തപ്പോൾ നെഞ്ചിൽ ചവിട്ടി; ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

വടകര: വിജേഷ് അയൽവാസിയായ നാണുവിനെ ചവിട്ടിയത് കുട്ടികളെ കല്ലെറിഞ്ഞ സംഭവം ചോദ്യം ചെയ്യാനെത്തിയപ്പോൾ. നെഞ്ചിലേറ്റ ചവിട്ടിനെ തുടർന്ന് ബോധരഹിതനായ നാണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിപച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആയഞ്ചേരിയിൽ അയൽവാസിയായ യുവാവിന്റെ മർദ്ദനമേറ്റ് വയോധികൻ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാണുവിന്റെ വീട്ടിലെ കിണർ വറ്റിക്കുന്നതറിഞ്ഞ് അയൽ വീടുകളിലെ കുട്ടികൾ ഇവിടെ എത്തിയിരുന്നു. കുട്ടികൾ

വടകരയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു

വടകര: ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു. തറോപൊയിലിൽ പുറത്തൂട്ടയിൽ നാണു ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസാണ്. അൽവാസിയായ വിജേഷാണ് നാണുവിനെ മർദ്ദിച്ചത്. രാവിലെ 11.30 ഓടെയാണ് സംഭവം. വിജേഷിന്റെ ചവിട്ടേറ്റ് നാണുവിന് പരിക്കേൽക്കുകയായിരുന്നു. അബോധാവസ്ഥയിലായ നാണുവിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെെകീട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് വടകര ജില്ലാ

ഇന്നലെ വീട്ടിൽ നിന്നിറങ്ങിയത് ജോലിക്കെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല; അന്വേഷണങ്ങൾക്കൊടുവിൽ വടകരയിലെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ ശ്രീജേഷിന്റെ മൃതദേഹം

വടകര: വീട്ടിൽ നിന്ന് ജോലിക്കെന്ന പറഞ്ഞിറങ്ങിയ യുവാവിനെയാണ് വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷ് (44) നെയാണ് ഇന്നു രാവിലെ വടകര ന​ഗരസഭയിൽ ഉൾപ്പെടുന്ന അറക്കിലാട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. ഇന്നലെ മുതൽ കാണാതായ ശ്രീജേഷിനെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പതിവുപോലെ ജോലിക്കെന്ന് പറഞ്ഞ്

ദുബായില്‍ നിന്ന് ‘സ്വര്‍ണ പാന്റും ഷര്‍ട്ടും’ ധരിച്ചെത്തി; കടത്താന്‍ ശ്രമിച്ചത് ഒരു കോടിയുടെ സ്വര്‍ണം, വടകര സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: ദുബായില്‍ നിന്നും സ്വര്‍ണ്ണ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ വടകര സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. മുഹമ്മദ് സഫുവാന്‍ (37) ആണ് അറസ്റ്റിലായത്. ഒരു കോടിയോളം രൂപ വിലവരുന്ന 1.75 കിലോഗ്രാം സ്വര്‍ണം സഫുവാന്റെ വസ്ത്രത്തില്‍ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് മുഹമ്മദ് സഫുവാന്‍ കരിപ്പൂരെത്തിയത്.