Tag: vadakkanchery
വീട്ടുകാര്‍ക്ക് വാട്ട്‌സ്ആപ്പില്‍ ചിത്രങ്ങള്‍ അയച്ചു, പിന്നാലെ അപകടവും മരണവാര്‍ത്തയും; വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച മുളന്തുരുത്തി തുരുത്തിക്കരയിലെ പത്താം ക്ലാസുകാരി ദിയാ രാജേഷിന്റെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നാട്ടുകാര്‍
മുളന്തുരുത്തി: തുരുത്തിക്കരയില്‍ രാജേഷിന്റെയും സിജിയുടെയും ഏക മകളായിരുന്നു ദിയ. കൂട്ടുകാര്‍ക്കൊപ്പമുള്ള വിനോദയാത്രയ്ക്കായി അത്യാഹ്ലാദത്തോടെ കഴിഞ്ഞ ദിവസം പോയതായിരുന്നു ഈ പത്താം ക്ലാസുകാരി. എന്നാല്‍ മകളുടെത് അവസാനയാത്രയായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിറങ്ങലിച്ചിരിക്കുകയാണ് ദിയയുടെ മാതാപിതാക്കള്‍. കഴിഞ്ഞരാത്രി വടക്കഞ്ചേരിയില്‍ ഉണ്ടായ ബസ് അപകടത്തിലാണ് തുരുത്തിക്കരയില്‍ ദിയാ രാജേഷ് മരിച്ചത്. അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ദിയ വീട്ടുകാരുമായി
പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പൊന്നോമനയായിരുന്നു അവൻ, ഇന്നലെ ഏറെ സന്തോഷത്തോടെ ഒന്നിച്ചു യാത്രയായവരിൽ അഞ്ചു കുട്ടികളും അധ്യാപകനും ഒന്നായെത്തി, നിശ്ചലമായി; വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം സ്കൂളിലേക്ക് എത്തിച്ചു
മുളന്തുരുത്തി: ഒരിക്കലും മറക്കാനാവാത്ത മൂഹൂർത്തങ്ങൾ സൃഷ്ടിക്കാൻ പോയവർ ഓർമ്മയായി അവർ തിരിച്ചെത്തി. വിദ്യാനികേതൻ സ്കൂളും നാടും ഒരിക്കലും മറക്കില്ല ഈ ദിനങ്ങൾ. ഏറെ സന്തോഷകരമായി കുരുന്നുകൾ ഓടി ചാടി നടന്ന സ്കൂൾ അങ്കണം കുരുന്നുകളെ യാത്രയാക്കി ഒരു ദിനം പിന്നിടുന്നതിനു മുൻപ് തന്നെ അവരുടെ മൃതദേഹം ആണ് സ്വീകരിക്കേണ്ടതായി വന്നത്. വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം
അമിത വേഗതയല്ലേ എന്ന ചോദ്യത്തിന് പരിചയ സമ്പന്നനായ ഡ്രൈവർ ആണ് എന്നായിരുന്നു മറുപടിയെന്ന് വിദ്യാർത്ഥികൾ, അവർ ഓവർ സ്പീഡായിരുന്നു, ഓടികൂടിയവരാരും ടൂറിസ്റ്റ് ബസ് കണ്ടില്ല എന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ; വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനു ഇടയാക്കിയ വാഹനാപകടത്തിൽ നിരവധി പേർ ഗുരുതര നിലയിൽ തുടരുന്നു
പാലക്കാട്: ഏറെ ആഘോഷ പൂർവ്വം ആരംഭിച്ച യാത്ര മണിക്കൂറുകൾ പിന്നിടുമ്പോൾ സാക്ഷ്യം വഹിച്ചത് മഹാ ദുരന്തത്തിന്. രാത്രിയായതോടെ ചിലർ മയക്കത്തിലേക്ക് വഴുതി വീഴുമ്പോഴും, മറ്റു ചിലർ സിനിമ കണ്ടു കൊണ്ട് യാത്ര ആസ്വദിച്ച് കൊണ്ടിരിക്കുമ്പോഴുമാണ് അപകടം ഉണ്ടായത്. വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമെന്ന് വാഹനങ്ങളിൽ ഉണ്ടായിരുന്നവർ.