Tag: vadakara
ചാമ്പ്യന്മാരായി കൊയിലാണ്ടിയിലെ കുട്ടിപ്പോലീസുകാര്‍; എസ്.പി.സി വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി; മികച്ച കളിക്കാരന്‍ പാലക്കുളം സ്വദേശി ജസിന്‍
കൊയിലാണ്ടി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ജി.വി.എച്ച്.എസ്.എസ് പയ്യോളിയെ തോല്‍പ്പിച്ചാണ് കൊയിലാണ്ടിയുടെ മിടുക്കന്മാര്‍ ചാമ്പ്യന്മാരായത്. വിജയികള്‍ക്ക് വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് ട്രോഫി സമ്മാനിച്ചു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജസിന്‍ ജെ പ്രസാദാണ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരന്‍. പാലക്കുളം സ്വദേശിയായ ജസിന്‍ എക്‌സൈസ്
വടകര കൈനാട്ടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; ഏഴ്‌പേര്‍ക്ക് പരിക്ക്
വടകര: കൈനാട്ടി കെ.ടി ബസാറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ കുണ്ടൂപറമ്പ് സ്വദേശി രാഗേഷ്, യാത്രക്കാരിയായ കാരപ്പറമ്പ് സ്വദേശി ഗിരിജ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായിടിച്ചാണ് അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വടകരയില്‍ ഇരുപതുകാരന്‍ പിടിയില്‍
വടകര: മാരക മയക്കുമരുന്നുമായി യുവാവ് വടകരയില്‍ പിടിയിലായി. ചാനിയംകടവ് പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെയാണ് ചെറുവണ്ണൂര്‍ മുയിപ്പോത്ത് ചെറുവായാട്ട് അര്‍ജ്ജുന്‍ ദിനേശ് (20) പിടിയിലായത്. കെ.എല്‍-77-779 നമ്പര്‍ യമഹ സ്‌കൂട്ടറിലാണ് ഇയാള്‍ വന്നത്. വടകര എക്‌സൈസ് റെയിഞ്ച് സംഘമാണ് അര്‍ജ്ജുന്‍ ദിനേശിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 4.1 ഗ്രാം എം.ഡി.എം.എ (മെത്തലീന്‍ ഡയോക്‌സി മെത് ആംഫ്റ്റമൈന്‍)
വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
വടകര: വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വില്യാപ്പള്ളി മയ്യന്നൂര്‍ തൈവെച്ച പറമ്പത്ത് ലിബീഷാണ് (37) മുന്‍സിപ്പല്‍ ഓഫീസിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വടകര പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. [bot1]
ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലാതെ യാത്ര ചെയ്യാന്‍ വരട്ടേ; നിയമലംഘനം കണ്ടെത്താന്‍ വടകര മേഖലയില്‍ സ്ഥാപിക്കുന്നത് 15 ക്യാമറകള്‍
വടകര: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് വടകര താലൂക്കില്‍ 14 സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റാണ് ക്യാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, വാഹനങ്ങളിലെ ആള്‍ട്രേഷന്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ ക്യാമറ വഴി കണ്ടെത്തി പിഴ ഈടാക്കും. വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ക്യാമറകളില്‍