Tag: Urallur

Total 4 Posts

ഊരള്ളൂരിനെ നടുക്കിയ ഞായറാഴ്ച; പെയിന്റിങ് തൊഴിലാളി രാജീവന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ നാട്, രാവിലെ മുതൽ നടന്ന സംഭവങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ അരിക്കുളം: ഊരള്ളൂരിനെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയ ഞായറാഴ്ചയായിരുന്നു ഇന്ന്. കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് ഊരള്ളൂര്‍ ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്. വാര്‍ത്താ ചാനലുകള്‍ ഉള്‍പ്പെടെ എല്ലാ മുഖ്യധാരാ മാധ്യമങ്ങളിലും പ്രധാനവാര്‍ത്തയായിരുന്നു ഊരള്ളൂര്‍-നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ നിന്ന് 150 മീറ്ററോളം മാറി വയലില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. Also Read: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍

അരിക്കുളം ഊരള്ളൂരില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

അരിക്കുളം: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കുഴിവയല്‍ താഴെ പുതിയെടുത്ത് വീടിന് സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് എന്നാണ് സംശയിക്കുന്നത്. രാവിലെ കത്തിക്കരിഞ്ഞ കാലിന്റെ ഭാ​ഗമാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രദേശമാകെ കടുത്ത ദുര്‍ഗന്ധമാണ്. കൊയിലാണ്ടി പൊലീസ്

ഊരള്ളൂർ കുഴിച്ചാലിൽ ഉണ്ണിയമ്മ അന്തരിച്ചു

കൊയിലാണ്ടി: ഊരള്ളൂർ കുഴിച്ചാലിൽ ഉണ്ണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ഭർത്താവ്:പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: മീനാക്ഷി, കമലാക്ഷി, ദേവി. മരുമക്കൾ: രാമൻകുട്ടി നായർ, അച്ചുതൻ, പരേതനായ നാരായണൻ. സഹോദരങ്ങൾ: പരേതരായ കുഞ്ഞികേളപ്പൻ, ശങ്കരൻ നായർ, പെണ്ണൂട്ടി അമ്മ.സഞ്ചയനം വെള്ളിയാഴ്ച നടക്കും. summary:Unniamma passed away in Urallur dig.

സ്വതന്ത്ര്യ സമര സേനാനിയും മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റുമായ എ.കെ.കൃഷ്ണൻ മാസ്റ്ററെ ഊരള്ളൂരിൽ അനുസ്മരിച്ചു

അരിക്കുളം: സ്വതന്ത്ര്യ സമര സേനാനിയും മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റുമായ എ.കെ.കൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു. ഊരള്ളൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്.മുരളീധരൻ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ, പി.കെ.നാരയണൻ, ടി.ടി.ശങ്കരൻ നായർ, കെ.ഇമ്പിച്ചി അമ്മത്,