Tag: TV

Total 1 Posts

കണ്ടുകൊണ്ടിരുന്ന ടി.വി പൊട്ടിത്തെറിച്ചു, മേശയും ജനലും കത്തിനശിച്ചു; അപകടം കോട്ടയത്ത്

കോട്ടയം: പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ടി.വി പൊട്ടിത്തെറിച്ചു. കോട്ടയം ജില്ലയിലെ ഉല്ലല തലയാഴം പഞ്ചായത്തിലാണ് സംഭവം. മണമേല്‍ത്തറ ഉണ്ണിയുടെ വീട്ടിലെ ടി.വിയാണ് വീട്ടുകാര്‍ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. ഇതേ തുടര്‍ന്ന് വീടിന്റെ ജനലും സമീപത്തുണ്ടായിരുന്ന മേശയും കത്തിനശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. ഉണ്ണിയുടെ ഭാര്യ ഗീതയും മൂത്ത മകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.