Tag: Train Hit

Total 13 Posts

എല്ലാവരോടും നല്ല സൗഹൃദം, നാട്ടിലെ പരിപാടികളില്‍ സജീവ സാന്നിധ്യം; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ വിയോഗം വിശ്വസിക്കാനാകാതെ നാട്, മൃതദേഹം സംസ്‌കരിച്ചു

പയ്യോളി: പയ്യോളിയില്‍ ഞായറാഴ്ച രാവിലെ ട്രെയിന്‍ തട്ടി മരിച്ച ദീപ്തിയുടെ മൃതദേഹം സംസ്‌കരിച്ചു. രാത്രി ഒമ്പത് മണിയോടെയാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്. നാട്ടില്‍ ഇല്ലാതിരുന്ന സഹോദരന്‍ എത്താനായി കാത്തിരുന്നതിനാലാണ് സംസ്‌കാരം വൈകിയത്. ദീപ്തിയുടെ അപ്രതീക്ഷിത മരണം ഇനിയും ഉള്‍ക്കൊള്ളാന്‍ നാടിന് കഴിഞ്ഞിട്ടില്ല. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും സൗഹൃദങ്ങള്‍ നന്നായി കാത്ത് സൂക്ഷിക്കുകയും ചെയ്തിരുന്ന പെണ്‍കുട്ടിയായിരുന്നു

ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി മരിച്ചത് എടക്കുളത്തെ പൊട്ടക്കുനി മാധവി; ദാരുണമായ അപകടം ചെങ്ങോട്ടുകാവില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ഇന്ന് ട്രെയിന്‍ ഇടിച്ച് മരിച്ചത് എടക്കുളം പൊട്ടക്കുനി വീട്ടില്‍ മാധവി. എഴുപത്തിയഞ്ചു വയസായിരുന്നു. ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. വസന്തപുരം ക്ഷേത്രത്തിന് സമീപമുള്ള റെയില്‍പാളത്തില്‍ വച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയ്ക്ക് ചെങ്ങോട്ടുകാവ് ടൗണിൽ പോയ ശേഷം വീട്ടിലേക്ക് തിരികെ

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിയെ ട്രെയിന്‍ ഇടിച്ചു

കൊയിലാണ്ടി: റെയില്‍വേ സ്‌റ്റേഷന് സമീപം വിദ്യാര്‍ത്ഥിയെ ട്രെയിന്‍ ഇടിച്ചു. പഴയ മുത്താമ്പി റോഡിലെ റെയില്‍വേ ഗെയിറ്റ് ഉണ്ടായിരുന്ന സ്ഥലത്ത് വൈകീട്ട് അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. പന്തലായനി സ്വദേശിയായ വിദ്യാര്‍ത്ഥിയെയാണ് ട്രെയിന്‍ ഇടിച്ചത്. സുഹൃത്തിനൊപ്പം പാളത്തിലൂടെ നടന്ന് വരുന്നതിനിടെയായിരുന്നു അപകടം. ട്രെയിനിന് വേഗത കുറവായിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. തലയ്ക്കും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച്