Tag: train attack
വീണ്ടും ട്രെയിനില്‍ ടി.ടി.ഇയ്ക്ക് മര്‍ദ്ദനം; ആക്രമിച്ചത് ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന്
ഷൊര്‍ണൂര്‍: വീണ്ടും ട്രെയിനിനുള്ളില്‍ ടി.ടി.ഇയ്ക്ക് മര്‍ദനം. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് യാത്രക്കാരന് ടി.ടി.ഇയെ മര്‍ദ്ദിച്ചത്. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസില്‍ ഷൊര്‍ണൂര്‍ വച്ചാണ് സംഭവം നടന്നത്. രാജസ്ഥാന് സ്വദേശിയായ ടി.ടി.ഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയില്‍ ട്രെയിന്‍ തിരൂര്‍
എലത്തൂരില്‍ ഓടുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവം; രണ്ട് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: എലത്തൂരില്‍ വെച്ച് ഓടുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി.കെ. ജനീസ് (24), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ നാരങ്ങാളിപറമ്പ് റീന നിവാസില്‍ സുദര്‍ശ് (25) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 30ന് രാത്രിയായിരുന്നു തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. വെസ്റ്റ്ഹില്‍, എലത്തൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ച് യുവാക്കള്‍ ട്രെയിനിനുനേരെ