Tag: Train
ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എസി കോച്ചുകളിൽ കയറാൻ പറ്റില്ല; പുതിയ പരിഷ്ക്കാരം കൺഫേം ടിക്കറ്റുകളുള്ളവർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനായി
ന്യൂഡൽഹി: വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് ട്രെയിനിൽ സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ യാത്ര ചെയ്യാൻ അനുവാദമില്ല. അവരെ ജനറൽ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. കൺഫേം ടിക്കറ്റുകളുള്ളവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി മെയ് ഒന്നു മുതലാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ
ട്രെയിനുകളുടെ വേഗം കൂട്ടുന്നു; കോഴിക്കോട് മുതൽ ചെറുവണ്ണൂർ വരെ റെയിൽപാത ബലപ്പെടുത്തും
ഫറോക്ക്: ട്രെയിനുകളുടെ വേഗം കൂട്ടുന്നു. ഇതിന് മുന്നോടിയായി റെയിൽപാത സുരക്ഷിതമാക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ഫറോക്ക് റെയിൽപാലം പരിസരം മുതൽ ചെറുവണ്ണൂർ കമാനപാലം പരിസരം വരെയാണ് റെയിൽപാത ബലപ്പെടുത്തുന്നത്. നിലവിൽ 110 കിലോ മീറ്റർ വേഗത്തിലാണ് ഇതുവഴി ട്രെയിനുകൾ കടന്നു പോകുന്നത്. ഇത് 130 കിലോമീറ്ററാക്കി വർധിപ്പിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഇതിന്റെ ഭാഗമായി വീതിയില്ലാത്ത ഭാഗങ്ങൾ
വെള്ളറക്കാട് വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
മൂടാടി: വെള്ളറക്കാട് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഓടുന്ന ട്രെയിനില്‍ നിന്നും മൂരാട് പുഴയിലേക്ക് വീണ് യുവാവ്; അപകടത്തില്‍പ്പെട്ടത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുംവഴി
പയ്യോളി: ഓടുന്ന ട്രെയിനില്‍ നിന്നും യുവാവ് മൂരാട് പുഴയിലേക്ക് വീണു. കാസര്‍ഗോഡ് മേല്‍പ്പറമ്പ് കളനാട് റമ മന്‍സിലില്‍ മുനാഫര്‍ (30) ആണ് വീണത്. ഇന്ന് രാവിലെ കോയമ്പത്തൂര്‍-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസ്സില്‍ സി വണ്‍ കോച്ചില്‍ സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്യവേ ട്രെയിന്‍ മൂരാട് പുഴയ്ക്ക് മുകളിലൂടെ കടന്നുപോകവേയാണ് സംഭവം. മുസാഫറിന് കാര്യമായ പരിക്കുകളൊന്നുമില്ല. പുഴയില്‍ വീണ മുസാഫിറിനായി
വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ
വടകര: കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍. ഇന്ന് രാവിലെ 9.15ഓടെ പ്രദേശത്ത് ആക്രി പെറുക്കാന്‍ എത്തിയ ആളാണ് മൃതദേഹം കണ്ടത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും വടകര പോലീസും സംഭവസ്ഥലത്തെത്തി. യുവാവിന്റെ പോക്കറ്റില്‍ നിന്നും മാഹിയില്‍ നിന്നും ആലുവയിലേക്ക് പോവുന്നതിനായി എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം
കൊല്ലത്ത് മധ്യവയസ്‌കന്‍ ട്രെയിന്‍ തട്ടിമരിച്ചു
കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം മധ്യവയസ്‌കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്റർസിറ്റി എക്സ്പ്രസാണ് തട്ടിയത്. വെള്ളയില്‍ കള്ളി ഷർട്ടാണ് ധരിച്ചത്. ട്രെയിനില്‍ നിന്നും വീണതാണോയെന്നും സംശയമുണ്ട്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക്
മുക്കാളിയിൽ ട്രെയിൻ തട്ടി കൂത്താളി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു
വടകര: മുക്കാളി റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമൽ രാജ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ ബാബുരാജ്, അമ്മ: ബീന. സഹോദരൻ: ഡോ.
കോഴിക്കോട് വന്ദേഭാരത് ട്രെയിൻ തട്ടി വയോധികന്‍ മരിച്ചു
കോഴിക്കോട്: വന്ദേഭാരത് ട്രെയിൻ തട്ടി കോഴിക്കോട് വയോധികന്‍ മരിച്ചു. ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുല്‍ ഹമീദാണ് (65) മരിച്ചത്. ചക്കുംകടവ് വച്ച് റെയില്‍വേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടം. കേള്‍വിക്കുറവുള്ള ഹമീദ് വീട്ടില്‍ നിന്നിറങ്ങിയപ്പോളാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് എലത്തൂരിലും വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി ഒരാൾ മരിച്ചിരുന്നു.
ട്രയിനുകളില്‍ വന്‍ തിരക്ക്; ഷൊര്‍ണ്ണൂര്‍- കണ്ണൂര്‍ സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് തുടര്‍ന്നേക്കുമെന്ന് സൂചന
കോഴിക്കോട്: യാത്രാത്തിരക്ക് കുറയ്ക്കാന്‍ ഇടക്കാലത്ത് തുടങ്ങിയ ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് തുടര്‍ന്നേക്കുമെന്ന് സൂചന. ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഇതുപോലുള്ള സര്‍വ്വീസുകള്‍ തുടരണമെന്ന യാത്രക്കാരില്‍ നിന്നും ശക്തമായ ഉയരുന്ന സാഹചര്യത്തിലാണിത്. ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഈ മാസം അവസാനത്തോടെ നിറുത്താനുള്ള തീരുമാനം റെയില്‍വേ പുനഃപരിശോധിച്ചേക്കും. ട്രെയിന്‍ യാത്രക്കാരുടെ സംഘടനകള്‍ നല്‍കിയ നിവേദനത്തിന് മറുപടിയായി
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു; തള്ളിയിട്ട് കൊന്നതെന്ന് സംശയം, ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. മംഗളൂരു-കൊച്ചുവേളി സ്പെഷൽ ട്രെയിനിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്ത ഉടനെയായിരുന്നു അപകടം. വാതിലിൽ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. സംഭവത്തിൽ തള്ളിയിട്ടതാണെന്ന സംശയത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം