Tag: traffic

Total 4 Posts

വടകരയ്ക്കും കോഴിക്കോടിനുമിടയിലെ ദേശീയപാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ അറിയാം

വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര – കോഴിക്കോട് ദേശീയ പാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.

‘റോഡ് വികസനം പറഞ്ഞ് ടി.പി.രാമകൃഷ്ണന്‍ ജനങ്ങളെ വഞ്ചിച്ചു’; കൊല്ലം-നെല്ല്യാടി- മേപ്പയ്യൂർ റോഡ് ഗതാഗതം താറുമാറാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധവുമായി കീഴരിയൂരിലെ യു.ഡി.എഫ്

കീഴരിയൂര്‍: റോഡ് വികസനം പറഞ്ഞ് എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും ഇനിയും കത്തു കാട്ടി പറ്റിക്കാന്‍ അനുവദിക്കില്ലെന്നും ഡി.സിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. മേപ്പയൂര്‍ കൊല്ലം റോഡ് ഗതാഗതം താറുമാറാക്കി ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കീഴരിയൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമരത്തിന് തുടക്കം കുറിച്ച് കീഴരിയൂര്‍ സെന്ററില്‍ നടന്ന സമര

ദേശീയപാതാ വികസനം: ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ്; വലഞ്ഞ് യാത്രക്കാര്‍

പയ്യോളി: ദേശീയപാതാ 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുമ്പോള്‍ വലഞ്ഞ് യാത്രക്കാര്‍. ഇരിങ്ങൽ മുതല്‍ പാലോളിപാലം വരെയാണ് രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവ് കാഴ്ചയായിരിക്കുന്നത്. ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് കാരണം നഷ്ടമാവുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാഹിത സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്ന കാഴ്ച ഇവിടെ പതിവാണ്. ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രോഗികളുടെ ജീവനെ വരെ

ചരക്ക് ലോറി ഇന്ധനം തീര്‍ന്ന് നന്തി മേല്‍പ്പാലത്തിന് മുകളില്‍ പെട്ടു; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അഴിയാതെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തിന് മുകളില്‍ ചരക്ക് ലോറി നിന്നുപോയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗാതഗതക്കുരുക്ക്. ലോറി ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. രാവിലെ ഏഴു മണിക്ക് ശേഷം ഗതാഗതം തടസ്സപ്പെട്ട് മണിക്കൂറുകള്‍ കഴിയുമ്പോഴും നാഷണല്‍ ഹൈവേ പോലീസും, റോഡ് സേഫ്റ്റി വകുപ്പും ചേര്‍ന്ന് വാഹനങ്ങള്‍ നിയന്ത്രിച്ച് കൊണ്ടിരിക്കുകയാണ്. ഗതാഗത തടസമുള്ളതിനാല്‍ അത്യാവശ്യക്കാര്‍