ചരക്ക് ലോറി ഇന്ധനം തീര്‍ന്ന് നന്തി മേല്‍പ്പാലത്തിന് മുകളില്‍ പെട്ടു; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അഴിയാതെ ദേശീയപാതയിലെ ഗതാഗതക്കുരുക്ക്


കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തിന് മുകളില്‍ ചരക്ക് ലോറി നിന്നുപോയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗാതഗതക്കുരുക്ക്. ലോറി ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു.

രാവിലെ ഏഴു മണിക്ക് ശേഷം ഗതാഗതം തടസ്സപ്പെട്ട് മണിക്കൂറുകള്‍ കഴിയുമ്പോഴും നാഷണല്‍ ഹൈവേ പോലീസും, റോഡ് സേഫ്റ്റി വകുപ്പും ചേര്‍ന്ന് വാഹനങ്ങള്‍ നിയന്ത്രിച്ച് കൊണ്ടിരിക്കുകയാണ്. ഗതാഗത തടസമുള്ളതിനാല്‍ അത്യാവശ്യക്കാര്‍ തിക്കോടി പഞ്ചായത്തില്‍ നിന്ന് മുചുകുന്ന് വഴി ആനക്കുളത്തേക്കോ സാധ്യമായ മറ്റ് റൂട്ടുകളിലോ പോകേണ്ടതാണെന്ന് നിര്‍ദേശമുണ്ട്.

ഇത്തരം സംഭവങ്ങള്‍ പാലത്തിന് മുകളില്‍ തുടരെ തുടരെ നടന്നു വരികയാണ് പലപ്പോഴും ക്രെയില്‍ ഉപയോഗിച്ചാണ് ഇന്ധനം തീരുന്ന വാഹനങ്ങള്‍ മാറ്റി ഗതാഗതം പുന:സ്ഥാപിക്കാറ്.