Tag: tiger

Total 10 Posts

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്ത നിലയിൽ

കല്‍പറ്റ: പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം

കൂടരഞ്ഞിയില്‍ ജനവാസ മേഖലയില്‍ കാട്ടാടിന്റെ ജഡം; പുലി തിന്നതിന്റെ അവശിഷ്ടമെന്ന് സംശയം

കൂടരഞ്ഞി: കൂടരഞ്ഞിയില്‍ പുലിയിറങ്ങിയതായി സംശയം. പെരുമ്പുള സ്രാമ്പിക്കലില്‍ കാട്ടാടിന്റെ അവശിഷ്ടങ്ങള്‍ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. കൂരിയാടിന് സമീപത്തായാണ് ജഡം കണ്ടെത്തിയത്. അങ്ങാടിക്ക് സമീപം താമസിക്കുന്ന അഗസ്റ്റ്യന്‍ മുള്ളൂരിന്റെ പറമ്പില്‍ പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാടിന്റെ ജഡം കണ്ടത്. ഉടനെ വനംവകുപ്പിലും പഞ്ചായത്ത് ഓഫീസിലും വിവരമറിയിക്കുകയായിരുന്നു. പുലി ഭക്ഷിച്ച കാട്ടാടാണിതെന്നും ജഡത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നുമാണ് വനംവകുപ്പ് അധികൃതര്‍

വയനാടിനെ വലച്ച് വന്യജീവി ശല്യം; രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകും വഴി കടുവക്ക് മുന്നില്‍പെട്ട യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി

പുൽപ്പള്ളി: വയനാട്ടില്‍  വന്യജീവി ശല്യം തുടര്‍ക്കഥയാവുന്നു. രാത്രി വീട്ടിലേക്കു ബൈക്കിൽ പോവുകയായിരുന്ന യുവാവ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച രാത്രി പുൽപ്പള്ളി 56 ല്‍ വച്ച് അനീഷാണ് കണ്‍മുന്നില്‍ കണ്ട കടുവയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കടുവയെ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളമായി വയനാടിന്റെ പല

കോഴിക്കോട് കൂടരഞ്ഞിയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; പുലിയെന്ന് തോന്നിപ്പിക്കുന്ന ജീവി റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി യാത്രക്കാര്‍

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് പുലിയെ കണ്ടെന്ന് നാട്ടുകാര്‍. രണ്ട് ദിവസം മുമ്പ് രാത്രി പുലിയെന്ന് സംശയിക്കുന്ന ജീവി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ കാര്‍ യാത്രക്കാര്‍ പകര്‍ത്തിയിരുന്നു. ഇതോടെ ഭീതിയിലാണ് പ്രദേശവാസികള്‍. ഇതേത്തുടര്‍ന്ന് വനംവകുപ്പും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. നാട്ടുകാരുടെ ഭീതിയകറ്റാന്‍ മൂന്നു ദിവസം ആര്‍.ആര്‍.ടി സംഘം പ്രദേശത്ത്

കൊയിലാണ്ടി വയനാട് റെയില്‍വേ ലൈന്‍, പേരാമ്പ്ര ടൈഗര്‍ സഫാരി പാര്‍ക്ക്; 2023 കൊയിലാണ്ടിക്കാരുടെ മനസിലിട്ട സ്വപ്‌ന പദ്ധതികള്‍

കൊയിലാണ്ടി: കൊയിലായണ്ടിക്കാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന രണ്ട് സ്വപ്‌ന പദ്ധതികളുടെ വിത്തുകള്‍ മനസില്‍ പാകിക്കൊണ്ടാണ് 2023 കടന്നുപോയിരിക്കുന്നത്. അതിലൊന്ന് കൊയിലാണ്ടിയില്‍ നിന്നും ആരംഭിച്ച് വയനാട് വഴി മൈസൂരിവിലെത്തുന്ന റെയില്‍പ്പാതയെന്നതാണ്. രണ്ടാമത്തേതാകട്ടെ കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ വരാന്‍ പോകുന്ന ടൈഗര്‍ സഫാരി പാര്‍ക്ക്. കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയും വയനാടും കടന്ന് മൈസൂരിലേക്ക് ട്രെയിന്‍ റൂട്ട് എന്ന

ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹ ഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍

സുല്‍ത്താന്‍ബത്തേരി: ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാകേരി മൂടക്കൊല്ലിയില്‍ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രജീഷ് (36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ്. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലയാണിത്. ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയതായിരുന്നു പ്രജീഷ്. തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം

‘കടുവയെ ഞാന്‍ അവിടെ കണ്ടിരുന്നു’, പെരുവണ്ണാമൂഴിയില്‍ കടുവയെ കണ്ടെന്ന് റബ്ബര്‍ ടാപ്പിങ് തൊഴിലാളി; ആശങ്കയോടെ നാട്, പരിശോധന തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍

പെരുവണ്ണാമൂഴി: ടാപ്പിങ് തൊഴിലാളികള്‍ പെരുവണ്ണാമൂഴിയില്‍ കടുവയെ കണ്ടതായി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പരിശോധന ശക്തമാക്കി ഫോറസ്റ്റ് അധീകൃതര്‍. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട വട്ടക്കയം, എളങ്കാട് മേഖലയിലാണ് കടുവയെ കണ്ടതായി തൊഴിലാളികള്‍ പറഞ്ഞത്. പുലര്‍ച്ചെ നാലരയോടെ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് കടുവയെ കണ്ടത്. കടുവ കൃഷിഭൂമിയിലേക്ക് ഓടുന്നത് കണ്ടെന്നാണ് തൊഴിലാളികളുടെ മൊഴി. ഇതിനുശേഷം

വെടിയേറ്റിട്ടും ശൗര്യം വിടാതെ കടുവ, ഒടുവില്‍ മയങ്ങി വീണ് കീഴടങ്ങല്‍; വയനാട് പടിഞ്ഞാറത്തറയില്‍ പിടികൂടിയ കടുവയെ ബത്തേരിയിലേക്ക് കൊണ്ടുപോയി (വീഡിയോ കാണാം)

മാനന്തവാടി: പ്രദേശവാസികളെ ഭയത്തിന്റെ മുള്‍മുനയിലാക്കിയ ദിവസങ്ങള്‍ക്ക് ശേഷമാണ് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടി വെച്ച് വീഴ്ത്തിയത്. വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച് കൊന്ന കടുവയെ തന്നെയാണ് പിടികൂടിയതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായ ആശ്വാസമായി. വലിയ പരിശ്രമത്തിനൊടുവിലാണ് കടുവയെ കീഴടക്കിയത്. മൂന്ന് ദിവസം മുമ്പാണ് പുതുശ്ശേരി വെള്ളാരംകുന്നില്‍ കടുവ

ആശ്വാസ വാർത്തയെത്തി; വയനാട്ടിൽ ആളെക്കൊല്ലി കടുവയെ മയക്ക് വെടിവെച്ച് പിടികൂടി, ആറ് റൗണ്ട് വെടിവെച്ചതായി ഡി.എഫ്.ഒ

മാനന്തവാടി: ജനവാസമേഖലയിലിറങ്ങി നാടിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ വയനാട്ടിലെ കടുവയെ വനപാലകര്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ചാണ് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ച് പിടികൂടിയത്. ഇന്ന് രാവിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കണ്ടത്. പിന്നീട് കുപ്പാടിത്തറ നടമ്മേലില്‍ വാഴത്തോട്ടത്തിലേക്ക് കടന്ന കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയ്ക്ക്

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിച്ചത്. ഉടനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍