Tag: Thikkodi Grama Panchayath
തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍തട്ടി വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിനടുത്ത് റെയില്‍വേ ഗേറ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍തട്ടി വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്. കല്ലകത്ത് ബീച്ച് പള്ളിപ്പറമ്പില്‍ മമ്മു (68), ഭാര്യ മൈമൂന (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇന്ന് രാത്രി 7.15നാണ് സംഭവം. ഒരു ട്രെയിന്‍കടന്ന പോയതിന് പിന്നാലെ റെയില്‍വേ ട്രാക്ക് മുറിച്ച് മറുവശത്ത്
തിക്കോടി അടിപ്പാത: കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മുഹമ്മദ് റിയാസ്, കലക്ട്രേറ്റില്‍ സംയുക്ത യോഗം വിളിക്കാനും തീരുമാനം
പയ്യോളി: ദേശീയപാതയില്‍ തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ചര്‍ച്ച നടത്തി. കാനത്തില്‍ ജമീല, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി.ഷിബു, ജില്ലാ കമ്മിറ്റി അംഗം ഡി.ദീപ, തിക്കോടി ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ എന്നിവരാണ് ചര്‍ച്ചയില്‍
തിക്കോടിയുടെ പലഭാഗങ്ങളില്‍ നിന്നുമായി കുടുംബസമേതം പ്രകടനവുമായെത്തി ജനങ്ങള്‍; അണിനിരന്നത് നാലായിരത്തോളം പേര്‍, അടിപ്പാതയുടെ കാര്യത്തില്‍ അനുകൂല നിലപാടില്ലെങ്കില്‍ ഹൈവേ ഉപരോധമടക്കമുള്ള സമരങ്ങളുമായി രംഗത്തുവരുമെന്ന് ജനങ്ങളുടെ മുന്നറിയിപ്പ്
തിക്കോടി: ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി നടന്ന സമരപ്രഖ്യാപനം ജനകീയ ആവശ്യത്തിന്റെ കരുത്തുകാട്ടലായി മാറി. നാലായിരത്തോളം പേരാണ് ഈ ആവശ്യവുമുയര്‍ത്തി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ വേദിയില്‍ അണിനിരന്നത്. തിക്കോടിയുടെ പല ഭാഗങ്ങളില്‍ നിന്നായി കുടുംബസമേതം പ്രകടനവുമായി റെയില്‍വേ സ്റ്റേഷന് സമീപമുള്ള സമരപ്പന്തലിലേക്ക് പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് മൂന്നുമണിയോടെ എത്തുകയായിരുന്നു. ഇത്രയും ആളുകളുടെ പങ്കാളിത്തത്തില്‍
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന സമീപനം അനുവദിക്കില്ല”; തിക്കോടിയില്‍ അടിപ്പാതയ്ക്കായി സമരപ്രഖ്യാപനവുമായി നൂറുകണക്കിനാളുകള്‍
തിക്കോടി: തിക്കോടിയില്‍ അടിപ്പാത അനുവദിക്കുംവരെ സമരരംഗത്തുണ്ടാവുമെന്ന പ്രഖ്യാപനവുമായി പ്രദേശവാസികള്‍. ഇന്ന് തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം ദേശീയപാതയ്ക്കരികില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഷാഫി പറമ്പില്‍ എം.പിയും കാനത്തില്‍ ജമീല എം.എല്‍.എയും കണ്‍വന്‍ഷനില്‍ പങ്കുചേര്‍ന്നു.
ഒന്നിച്ചിരിക്കാം, ഒത്തിരിപ്പറയാം; കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും തിക്കോടി ചര്‍ച്ച ചെയ്യുന്നു, ബാലസദസ്സ് ഒക്ടോബര്‍ രണ്ടിന്
തിക്കോടി: തിക്കോടിയില്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ബാലസദസ്സ് സംഘടിപ്പിക്കുന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡല്‍ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഒരേസമയം ഒരേദിവസം പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് പരിപാടി. ഒന്നിച്ചിരിക്കാം ഒത്തിരിപ്പറയാം എന്ന സന്ദേശം ഉയര്‍ത്തികൊണ്ട് കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും കുട്ടികളുടെ അവകാശങ്ങളും കടമകളുമെല്ലാം ചര്‍ച്ച ചെയ്യുന്നതാണ് ബാലസദസ്സുകൊണ്ട്
” തിക്കോടിയില്‍ ഇത്തവണ കറുത്ത ഓണം, തിരുവോണദിവസം ഞങ്ങള്‍ പട്ടിണികിടന്ന് പ്രതിഷേധിക്കും” അടിപ്പാതയ്ക്കുവേണ്ടിയുള്ള സമരം വീണ്ടും ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനം
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി സമരം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനം. സമരം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി തിരുവോണ ദിവസം തിക്കോടിയില്‍ കറുത്ത ഓണം എന്ന പേരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. പ്രദേശവാസികളും നാട്ടുകാരും പട്ടിണി കിടന്ന് പ്രതിഷേധിക്കാനാണ് തീരുമാനിച്ചതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അടിപ്പാത
തിക്കോടിയിലെ പൊലീസ് മര്‍ദ്ദനം: പഞ്ചായത്ത് പ്രസിഡന്റടക്കം നിരവധി പേര്‍ ആശുപത്രിയില്‍
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കുനേരെയുള്ള പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിലുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്. ഇരുപതോളം പേരാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. തിക്കോടി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിശ്വന്‍, സി.പി.എം തിക്കോടി ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍, ആക്ഷന്‍ കമ്മിറ്റി
തിക്കോടിയിലെ അടിപ്പാത അക്ഷന്‍ കമ്മിറ്റിയുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കി; പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഞ്ച് സമരനേതാക്കള്‍ ആശുപത്രിയില്‍
തിക്കോടി: തിക്കോടിയിലെ സംഘര്‍ഷത്തിന് പിന്നാലെ അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ സമരപ്പന്തല്‍ പൊലീസ് നേതൃത്വത്തില്‍ പൊളിച്ചുനീക്കി. പൊലീസ് മര്‍ദ്ദനത്തെ തുടർന്ന് ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനടക്കമുള്ള സമരസമിതി പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മനോജ്, കണ്‍വീനര്‍ സുരേഷ്, ട്രഷറര്‍ നാരായണന്‍, തിക്കോടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, സി.പി.എം തിക്കോടി ലോക്കല്‍ സെക്രട്ടറി ബിജു
തിക്കോടി ടൗണില്‍ അടിപ്പാതയെന്ന ആവശ്യം അംഗീകരിക്കാതെ പ്രവൃത്തി തുടങ്ങാന്‍ അനുവദിക്കില്ല; ദേശീയപാത പ്രവൃത്തി പുനരാരംഭിക്കാനിരിക്കെ പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രംഗത്ത്, പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയും സ്ത്രീകളടക്കമുള്ള പ്രദേശവാസികളും സമരരംഗത്ത്. പ്രദേശത്ത് ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി ഇന്ന് തുടങ്ങാനിരിക്കെയാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തിയത്. പ്രദേശവാസികളെ സംബന്ധിച്ച് ഇത് ജീവന്‍മരണ പോരാട്ടമാണെന്നും പ്രദേശത്ത് അടിപ്പാതയെന്ന ആവശ്യം അംഗീകരിച്ചാലല്ലാതെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങാന്‍ അനുവദിക്കില്ലെന്നുമാണ് പ്രദേശത്തെ വാര്‍ഡ് മെമ്പറും ആക്ഷന്‍ കമ്മിറ്റിയംഗവുമായ ആര്‍.വിശ്വന്‍ കൊയിലാണ്ടി ന്യൂസ്
ഉപഭോക്താക്കളാക്കി നൂറിലധികം പേര്‍; വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും തിക്കോടിയില്‍
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറിയും ഹോമിയോ ഡിസ്‌പെന്‍സറിയും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി കേരള സര്‍ക്കാറിന്റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. തിക്കോടി പള്ളിക്കര സെന്‍ട്രല്‍ എല്‍.പി സ്‌കൂളിലാണ് പരിപാടി നടന്നത്. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍