Tag: Thikkodi Grama Panchayath
തിക്കോടിയില്‍ അടിപ്പാത അനുവദിക്കുക; പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണയുമായി അണ്ടര്‍പാസ് ആക്ഷന്‍ കമ്മിറ്റി
തിക്കോടി: തിക്കോടി അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് അണ്ടര്‍പാസ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി. അടിപ്പാത വിഷയത്തില്‍ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെയാണ് സമരം. രാവിലെ 10.30യ്ക്ക് നടന്ന ധര്‍ണ്ണ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അടിപ്പാത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.പി.കുഞ്ഞമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗവും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ദുല്‍ഖിഫില്‍
തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യവുമായി നവംബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം; ഇന്നലെ നടന്ന പ്രചരണ ജാഥയില്‍ വന്‍ജനപങ്കാളിത്തം
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും തിക്കോടി ടൗണിലെ വാര്‍ഡ് മെമ്പറുമായ ആര്‍.വിശ്വന്‍, തിക്കോടി വെസ്റ്റിലെ വാര്‍ഡ് മെമ്പര്‍ വി.കെ.അബ്ദുല്‍ മജീദ്, അടിപ്പാത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷ് എന്നിവരാണ് നിരാഹാര സമരം നടത്തുക.
റോഡിന് മറുവശത്തെത്താന്‍ അടിപ്പാതയില്ല; വീതികുറഞ്ഞ സര്‍വ്വീസ് റോഡരികിലൂടെയും ചാക്കുകെട്ടുകള്‍ക്ക് മുകളില്‍ കയറിയും തിക്കോടിക്കാരുടെ ദുരിതയാത്ര- വീഡിയോ
തിക്കോടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികാരണം യാത്രാ ദുരിതം പേറി തിക്കോടി നിവാസികള്‍. റോഡിന് അപ്പുറത്തുനിന്നും മറുവശത്തേക്ക് കടക്കാന്‍ ഇവിടത്തുകാര്‍ ഏറെ പ്രയാസപ്പെടുകയാണ്. നിലവില്‍ റോഡിന് കിഴക്ക് ഭാഗത്തെ സര്‍വ്വീസ് റോഡിലൂടെയാണ് കൊയിലാണ്ടി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളടക്കം കടന്നുപോകുന്നത്. ഈ ഭാഗത്തുള്ളവര്‍ കൊയിലാണ്ടി ഭാഗത്തേക്ക് പോയി തിരികെ എതിര്‍വശത്തുള്ള സര്‍വ്വീസ് റോഡില്‍ ബസ് ഇറങ്ങിയാല്‍ മറുവശത്തേക്ക് പോകാന്‍
തിക്കോടിയില്‍ അടിപ്പാതയ്ക്കായി അനുഭാവപൂര്‍വ്വം ഇടപെടല്‍ നടത്തും; നിവേദനവുമായെത്തിയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. ഈ ആവശ്യമുന്നയിച്ച് നിവേദനം നല്‍കിയ അടിപ്പാത ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയത്. കാനത്തില്‍ ജമീല എം.എല്‍.എയുടെ നേതൃത്വത്തില്‍ തിക്കോടി ടൗണ്‍ എന്‍.എച്ച് അടിപ്പാത ആക്ഷന്‍ കമ്മിറ്റി
പള്ളിക്കര ആര്‍.കെ.സഫിയ അന്തരിച്ചു
തിക്കോടി: പള്ളിക്കര ആര്‍.കെ.സഫിയ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: ഹംസ മുല്ല മുറ്റത്ത്. മക്കള്‍: ഫസലു, ഫൈറൂസ്. മരുമകള്‍: ഷംന. സഹോദരങ്ങള്‍: ആര്‍.കെ.കുഞ്ഞയിശ, ആര്‍.കെ.കുഞ്ഞമ്മദ്, ആര്‍.കെ.റിയാസ്, ആര്‍.കെ.ഷക്കീല, പരേതനായ ആര്‍.കെ.മുജീബ്. മൃതദേഹം തിക്കോടി മീത്തലെ പള്ളിയില്‍ ഖബറടക്കി.
ആറ് ചാക്ക് മാലിന്യങ്ങള്‍ ആരുംകാണാതെ പുറക്കാടുള്ള വയലില്‍ തള്ളി മടങ്ങി; മാലിന്യക്കെട്ടില്‍ നിന്നുതന്നെ ആളെ തിരിച്ചറിഞ്ഞ് പഞ്ചായത്ത് അധികൃതര്‍, അമ്പതിനായിരം രൂപ പിഴയീടാക്കി
തിക്കോടി: ആളൊഴിഞ്ഞ പ്രദേശത്ത് മാലിന്യങ്ങള്‍ തള്ളി കടന്നുകളഞ്ഞ ഗൃഹനാഥയില്‍ നിന്നും അമ്പതിനായിരം രൂപ പിഴ ഈടാക്കി തിക്കോടി പഞ്ചായത്ത്. പള്ളിക്കരയിലെ പ്രാര്‍ത്ഥനയില്‍ താമസിക്കും പിലാച്ചേരി രേണുകയില്‍ നിന്നാണ് പിഴ ഈടാക്കിയത്. പുറക്കാട് പറോളി നട വയലിനു സമീപം ഇന്ന് രാവിലെയാണ് രാസവസ്തുക്കളും ഡയപ്പറുകളുമടക്കം ആറ് ചാക്ക് മാലിന്യങ്ങള്‍ കൊണ്ടുതളളിയത് ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ വിവരം പഞ്ചായത്ത് അധികൃതരെ
തിക്കോടിയില്‍ റെയില്‍വേ ഗേറ്റ് ക്രോസ് ചെയ്യുന്നതിനിടെ ട്രെയിന്‍തട്ടി വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിനടുത്ത് റെയില്‍വേ ഗേറ്റ് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍തട്ടി വൃദ്ധ ദമ്പതികള്‍ക്ക് പരിക്ക്. കല്ലകത്ത് ബീച്ച് പള്ളിപ്പറമ്പില്‍ മമ്മു (68), ഭാര്യ മൈമൂന (62) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇന്ന് രാത്രി 7.15നാണ് സംഭവം. ഒരു ട്രെയിന്‍കടന്ന പോയതിന് പിന്നാലെ റെയില്‍വേ ട്രാക്ക് മുറിച്ച് മറുവശത്ത്
തിക്കോടി അടിപ്പാത: കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മുഹമ്മദ് റിയാസ്, കലക്ട്രേറ്റില്‍ സംയുക്ത യോഗം വിളിക്കാനും തീരുമാനം
പയ്യോളി: ദേശീയപാതയില്‍ തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ചര്‍ച്ച നടത്തി. കാനത്തില്‍ ജമീല, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി.ഷിബു, ജില്ലാ കമ്മിറ്റി അംഗം ഡി.ദീപ, തിക്കോടി ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ എന്നിവരാണ് ചര്‍ച്ചയില്‍
തിക്കോടിയുടെ പലഭാഗങ്ങളില്‍ നിന്നുമായി കുടുംബസമേതം പ്രകടനവുമായെത്തി ജനങ്ങള്‍; അണിനിരന്നത് നാലായിരത്തോളം പേര്‍, അടിപ്പാതയുടെ കാര്യത്തില്‍ അനുകൂല നിലപാടില്ലെങ്കില്‍ ഹൈവേ ഉപരോധമടക്കമുള്ള സമരങ്ങളുമായി രംഗത്തുവരുമെന്ന് ജനങ്ങളുടെ മുന്നറിയിപ്പ്
തിക്കോടി: ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി നടന്ന സമരപ്രഖ്യാപനം ജനകീയ ആവശ്യത്തിന്റെ കരുത്തുകാട്ടലായി മാറി. നാലായിരത്തോളം പേരാണ് ഈ ആവശ്യവുമുയര്‍ത്തി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ വേദിയില്‍ അണിനിരന്നത്. തിക്കോടിയുടെ പല ഭാഗങ്ങളില്‍ നിന്നായി കുടുംബസമേതം പ്രകടനവുമായി റെയില്‍വേ സ്റ്റേഷന് സമീപമുള്ള സമരപ്പന്തലിലേക്ക് പ്രവര്‍ത്തകര്‍ ഉച്ചയ്ക്ക് മൂന്നുമണിയോടെ എത്തുകയായിരുന്നു. ഇത്രയും ആളുകളുടെ പങ്കാളിത്തത്തില്‍
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന സമീപനം അനുവദിക്കില്ല”; തിക്കോടിയില്‍ അടിപ്പാതയ്ക്കായി സമരപ്രഖ്യാപനവുമായി നൂറുകണക്കിനാളുകള്‍
തിക്കോടി: തിക്കോടിയില്‍ അടിപ്പാത അനുവദിക്കുംവരെ സമരരംഗത്തുണ്ടാവുമെന്ന പ്രഖ്യാപനവുമായി പ്രദേശവാസികള്‍. ഇന്ന് തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം ദേശീയപാതയ്ക്കരികില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഷാഫി പറമ്പില്‍ എം.പിയും കാനത്തില്‍ ജമീല എം.എല്‍.എയും കണ്‍വന്‍ഷനില്‍ പങ്കുചേര്‍ന്നു.