Tag: thikkodi
തിക്കോടിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ യുവാവ് പിടിയില്‍; ആര്‍.പി.എഫ് പ്രതിയെ പിടികൂടിയത് വെള്ളറക്കാടുനിന്ന്
തിക്കോടി: തിക്കോടിയില്‍വെച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ യുവാവ് പിടിയില്‍. 32 വയസു തോന്നുന്ന ഇയാള്‍ ഹിന്ദി സംസാരിക്കുന്നയാളാണ്. ചന്ദ്രുവെന്നാണ് പേര് പറഞ്ഞത്. വെള്ളറക്കാടുവെച്ചാണ് ഇയാള്‍ ആര്‍.പി.എഫിന്റെ പിടിയിലായത്. പരസ്പര ബന്ധമില്ലാതെയാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസിന് നേരെയാണ് ആക്രമണം
കല്ലകത്ത് കടപ്പുറത്ത് നിര്‍ത്തിയിട്ട പയ്യോളി സ്വദേശിയുടെ ഫൈബര്‍ വള്ളത്തിന്റെ എഞ്ചിന്‍ മോഷ്ടിച്ചതായി പരാതി
പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്ത് നിന്നും ഫൈബര്‍ വള്ളത്തിന്റെ എഞ്ചിനും വള്ളത്തിലുണ്ടായിരുന്ന മണ്ണെണ്ണയും മോഷണം പോയതായി പരാതി. പയ്യോളി സ്വദേശി ശ്രീജിത്ത്.സി.പിയുടെ ഉടമസ്ഥതയിലുളള ശ്രീകുറുംബ ഫൈബര്‍ വളളത്തിന്റെ എഞ്ചിനാണ് മോഷണം പോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തിക്കോടി കല്ലകത്ത് നിന്നാണ് വള്ളം സ്ഥിരമായി മത്സ്യബന്ധനത്തിനായി പോകാറുള്ളതെന്ന് ശ്രീജിത്ത് പറഞ്ഞു. ഇന്നലെ പതിവുപോലെ കടപ്പുറത്ത് വള്ളം നിര്‍ത്തിയിട്ടതായിരുന്നു.
മരണാന്തരവും മനുഷ്യജീവിതത്തിന്റെ വെളിച്ചമായി മാറി പി.കെ.ഭാസ്‌കരന്‍; പുസ്തക ശേഖരം തിക്കോടിയിലെ കൈരളി ഗ്രന്ഥശാലയ്ക്ക് കൈമാറി
തിക്കോടി: സി.പി.എം മുന്‍ തിക്കോടി ലോക്കല്‍ സെക്രട്ടറി പി.കെ.ഭാസ്‌കരന്റെ പുസ്തക ശേഖരം തിക്കോടിയിലെ കൈരളി ഗ്രന്ഥശാലയ്ക്ക് കൈമാറി. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഖാചരണത്തിന്റെ സമാപന ദിവസം വീട്ടുവളപ്പില്‍ വെച്ച് നടന്ന സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.പി ഷിബു പി.കെ. ഭാസ്‌കരന്റെ പുസ്തകശേഖരം സി. കുഞ്ഞമ്മദിനും കെ. ഹുസൈന്‍ എന്നിവര്‍ക്ക് കൈമാറി. മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കിയ
തിക്കോടി പെട്രോള്‍ പമ്പില്‍ മോഷണം; മോഷ്ടാക്കള്‍ അകത്തുകടന്നത് ഓഫീസ് കുത്തിത്തുറന്ന്- വീഡിയോ കാണാം
തിക്കോടി: പെട്രോള്‍ പമ്പിലെ ഓഫീസ് കുത്തിത്തുറന്ന് മോഷണം. സഫാരി ഫില്‍ ആന്റ് ഫ്‌ളൈ പെട്രോള്‍ പമ്പിന്റെ ഓഫീസിലാണ് ഇന്ന് പുലര്‍ച്ചെ മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ച പതിനായിരത്തോളം രൂപ നഷ്ടമായി. ബൈക്കില്‍ മുഖം മറച്ചെത്തിയ രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. പിന്‍ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്താണ് ഓഫീസിന് അകത്തേക്ക് കടന്നത്.
അവശതയിലേക്ക് തള്ളാനുള്ളതല്ല വാര്‍ധക്യമെന്ന് കവി വീരാന്‍കുട്ടി; തിക്കോടിയില്‍ കുടുംബസംഗമവുമായി സീനിയര്‍ സിറ്റിസണ്‍സ് ഫോറം
തിക്കോടി: വാര്‍ധക്യം അവശതയിലേക്ക് തള്ളാനുള്ളതല്ല, കര്‍മ്മപഥത്തിലേക്ക് കുതിക്കാനുള്ളതാണെന്നും, മഹാത്മാഗാന്ധി പോലും ഇത്തരം മാതൃകകള്‍ നമുക്ക് കാണിച്ചു തന്നിട്ടുണ്ടെന്നും കവി വീരാന്‍കുട്ടി പറഞ്ഞു. സീനിയര്‍ സിറ്റിസണ്‍സ് ഫോറം തിക്കോടി യൂണിറ്റ് തൃക്കോട്ടൂര്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എ റഹീം പുരസ്‌കാര ജേതാവ് തിക്കോടി നാരായണന്‍ മാസ്റ്റര്‍, തിരുന്നാവായ നവജീവന്‍ ട്രസ്റ്റ്
പുറക്കാട് കണ്ടംചേരി ജിനീഷ് അന്തരിച്ചു
തിക്കോടി: പുറക്കാട് കണ്ടംചേരി ജിനീഷ് അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: പത്മിനി. സഹോദരങ്ങള്‍: ജീജ. മൃതദേഹം നന്തിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. Summary: Purakkad Kandamcheri Jinish passed away
തിക്കോടി ബീച്ചില്‍ തിരയില്‍പ്പെട്ട് മരിച്ച നാലുപേരില്‍ മൂന്നുപേരുടെ സംസ്‌കാരം ഇന്ന്; ബിനീഷിന്റെ സംസ്‌കാരം നാളെ
തിക്കോടി: തിക്കോടി ബീച്ചില്‍ തിരയില്‍പ്പെട്ട് മരിച്ച നാലുപേരില്‍ മൂന്നുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. കല്‍പ്പറ്റ സ്വദേശഇകളായ ബിനീഷ്, ഫൈസല്‍, അനീസ, വാണി എന്നിവരാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. സി.പി.എം കല്‍പ്പറ്റ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ ബിനീഷിന്റെ മൃതദേഹം കല്‍പ്പറ്റ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. ബിനീഷിന്റെ ഭാര്യ ഇസ്രയേലിലാണ്
തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടി; യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ച് നാട്ടുകാര്‍
തിക്കോടി: തിക്കോടിയില്‍ വിദ്യാര്‍ഥിനികളുടെ പിന്നാലെ ഓടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി കമലിനെയാണ് പിടികൂടിയത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കിന്റെ പ്രവൃത്തിയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഇതുവഴി പോകുന്ന പെണ്‍കുട്ടികളെ ഇയാള്‍ ചൂളംവിളിച്ചും കമന്റടിച്ചും ശല്യം ചെയ്തിരുന്നതായിരുന്നു നാട്ടുകാര്‍ പറയുന്നു. ഇന്ന്
അകലാപ്പുഴയിലൂടെ ആട്ടവും പാട്ടുമൊക്കെയായി ബോട്ടില്‍ അവരുടെ യാത്ര; വയോജനങ്ങള്‍ക്കായി ബോട്ട് സവാരിയുമായി രംഗകല ലൈബ്രറി ആന്റ് റീഡിങ് റൂം
തിക്കോടി: മുചുകുന്ന് രംഗകല ലൈബ്രറി ആന്റ് റീഡിംഗ് റൂം ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി രൂപീകരിച്ച ഹാപ്പിനസ്‌ഫോറം അകലാപ്പുഴയില്‍ ബോട്ട് സവാരി സംഘടിപ്പിച്ചു. ലൈബ്രറി പ്രവര്‍ത്തന പരിധിയിലെ 52 വയോജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടിയില്‍ യാത്രികര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. കെ.ചോയിക്കുട്ടി, എന്‍.വി.ദേവകി, കെ.എം.മാളു, മൂലിക്കര ലീല, ശ്രീപത്മം സുരേന്ദ്രന്‍, കമല പുതിയോട്ടില്‍ എന്നീ മുതിര്‍ന്നവര്‍ക്ക് പുറമേ എന്‍.ഷിജു, എന്‍.വി.പ്രകാശന്‍,
കെ.പി.എ.റഹീം പുരസ്‌കാരം തിക്കോടി നാരായണന്
ചിങ്ങപുരം: ഗാന്ധിയന്‍ കെ.പി.എ റഹീമിന്റെ സ്മരണയ്ക്ക് പാനൂര്‍ സ്മൃതിവേദി ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം തിക്കോടി നാരായണന്. 11,111 രൂപയും ഫലകവുമാണ് പുരസ്‌കാരം. ജനുവരി 13-ന് പാനൂര്‍ സുമംഗലി ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കും. ഗാന്ധിയനായി ജീവിതം നയിക്കുന്ന തിക്കോടി നാരായണന്‍ 92-30 വയസ്സിലും കര്‍മനിരതനാണെന്ന് സ്മൃതിവേദി ഭാരവാഹികള്‍ പറഞ്ഞു.സി.കെ.ഗോവിന്ദന്‍ നായരുടെ ജീവചരിത്രം, ഡബ്ല്യുസി ബാനര്‍ജി