Tag: Theft

Total 136 Posts

ക്ഷേത്രത്തിൽ നിന്ന് വിളക്കുകളും മണിയും മോഷ്ടിച്ചു; എടവണ്ണപ്പാറ സ്വദേശിയെ കയ്യോടെ പൊക്കി പോലീസ് (വീഡിയോ കാണാം)

കോഴിക്കോട്: ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന എടവണ്ണപ്പാറ സ്വദേശിയെ സിറ്റി ക്രൈം സ്ക്വാഡും ടൗൺപോലീസും ചേർന്ന് പിടികൂടി. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) ആണ് പിടിയിലായത്. ടൗൺ സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടിയിലായത്. കോഴിക്കോട് വലിയങ്ങാടി പരിസരത്ത് വച്ച് സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്

സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചു, തഞ്ചത്തില്‍ കുഞ്ഞിന്റെ പാദസരം കൈക്കലാക്കി യുവതി- രാമനാട്ടുകരയിലെ കടയില്‍ നിന്നുള്ള വീഡിയോ കാണാം

രാമനാട്ടുകര: ബസ് സ്റ്റാന്‍ഡിലെ തുണിക്കടയില്‍നിന്ന് കുട്ടിയുടെ ആഭരണം മോഷ്ടിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. വല്യുമ്മയുടെ തോളില്‍ ഉറങ്ങിക്കിടക്കുന്ന പിഞ്ചുകുഞ്ഞിന്റെ കാലിലെ പാദസരം യുവതി തന്ത്രത്തില്‍ മോഷ്ടിക്കുന്നതാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്. കടയിലെ സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ചതിനുശേഷമായിരുന്നു മോഷണം. ചുവപ്പ് ചുരിദാറും കറുത്ത മാസ്‌കും ധരിച്ച 30 വയസ്സ് തോന്നിക്കുന്ന മെലിഞ്ഞ ശരീരമുള്ള യുവതി പലതവണ മോഷണത്തിന്

വാണിമേലില്‍ കല്ല്യാണ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 30 പവനോളം സ്വര്‍ണം മോഷണം പോയതായി പരാതി; മോഷണം നടന്നത് രാത്രി ഒമ്പതിനും പത്തരയ്ക്കും ഇടയിലെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

വാണിമേല്‍: കല്ല്യാണ വീട്ടില്‍ നിന്നും 30 പവനോളം സ്വര്‍ണം മോഷണം പോയതായി പരാതി. ഇന്ന് കല്യാണം നടക്കുന്ന വെള്ളിയോട് എം.എന്‍.ഹാഷിം തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. വധുവിനെ അണിയിക്കാനായി അലമാരയില്‍ കരുതിവെച്ച സ്വര്‍ണാഭരണമാണ് മോഷണം പോയത്. രാത്രി ഒമ്പതുമണിക്കും പത്തരയ്ക്കും ഇടയിലാണ് സ്വര്‍ണം മോഷണം പോയതെന്ന് എം.എന്‍.ഹാഷിം തങ്ങളുടെ സഹോദരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു

കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിലെ മോഷണ ശ്രമം; കാവുന്തറ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

കൊയിലാണ്ടി: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ നടന്ന മോഷണത്തിൽ കാവുന്തറ സ്വദേശി പിടിയിൽ. കുന്നത്തറ പുറയവ്‍ വീട്ടിൽ ബിനുവിനെയാണ് കൊയിലാണ്ടി എസ്.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജൂലെെ 15-നാണ് മോഷ്ടാക്കള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ട്

‘നാട്ടുകാരേ, ഓടിവരണേ 40,000 രൂപ മോഷ്ടിച്ചേ…’; പണം പോയെന്ന് പറഞ്ഞ് നടുറോഡില്‍ കരഞ്ഞ് യുവാവ്, ട്വിസ്റ്റിനൊടുവില്‍ വാദി തന്നെയാണ് പ്രതിയെന്ന് കണ്ടെത്തി ബാലുശ്ശേരി പൊലീസ്

ബാലുശ്ശേരി: ‘നാട്ടുകാരേ, ഓടിവരണേ, കടയ്ക്ക് തീ പിടിച്ചേ…’ മലയാളത്തിലെ ഹിറ്റായ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലെ വില്ലനായ ഷിബു കടയ്ക്ക് സ്വയം തീ കൊളുത്തിയ ശേഷം ആളുകളെ കൂട്ടാനായി വിളിച്ച് പറയുന്ന ഹിറ്റ് സംഭാഷണമാണ് ഇത്. ഒരുപാട് ട്രോളുകളില്‍ ഉപയോഗിക്കപ്പെട്ട ഈ സംഭാഷണത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ് ഇന്ന് ബാലുശ്ശേരിയില്‍ അരങ്ങേറിയത്. കോഴിക്കോട് വേങ്ങേരി സ്വദേശിയായ

മൂരാട് ഓയില്‍ മില്ലിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ മോഷണം

പയ്യോളി: മൂരാട് ഓയില്‍ മില്ലിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ മോഷണം. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മനയില്‍ സുരേന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ ആറ് മണിയോടെ അയല്‍വാസിയായ സ്ത്രീ ലൈറ്റ് ഓഫ് ചെയ്യാനായി എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍ പെട്ടത്. വാതില്‍ തുറന്ന് കിടന്നത് കണ്ട ഉടന്‍ അവര്‍ നാട്ടുകാരെയും

ഗൂർഖയെത്തിയപ്പോൾ കാണുന്നത് ലോക്കുകൾ തകർക്കപ്പെട്ട നിലയിൽ, ഉള്ളിയേരിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണവും പണവും മോഷണം പോയി

ഉള്ളിയേരി: ഉള്ളിയേരിയിൽ ജ്വല്ലറി കൂത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. ഉള്ളിയേരി പബ്ലിക് ലൈബ്രറി അടുത്തുള്ള അഞ്ജലി ഗോൾഡ് ജ്വല്ലറിയിലാണ് മേഷണം നടന്നത്. ഷോക്കേസിലുണ്ടായിരുന്ന ആഭരണങ്ങളും മേശയിലുണ്ടായിരുന്ന പണവുമാണ് കവർന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുൻഭാഗത്തെ ഷട്ടറിന്റെ സെൻട്രൽ ലോക്കും സൈഡ് ലോക്കുകളും ഉള്ളിലെ ചില്ലുവാതിലിന്റെ പൂട്ടും തകർത്താണ് കള്ളൻ അകത്ത് കടന്നത്. ഷോക്കേസിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിമോതിരം,

പന്തീരങ്കാവില്‍ ആളില്ലാത്ത വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മോഷണം: മൂന്നര പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും നഷ്ടമായി

പന്തീരാങ്കാവ്: ആളില്ലാത്ത വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മൂന്നര പവനും ഏഴായിരം രൂപയും മോഷ്ടിച്ചു. മണക്കടവ് കുന്നംകുളങ്ങര – പുത്തൂര്‍മഠം റോഡില്‍ ചന്ദനാട്ട് പൊറ്റമ്മല്‍ മണിയുടെ വീട്ടിലാണ് മോഷണം നടന്നത്. സെക്യൂരിറ്റി ജീവനക്കാരനായ മണി ഞായറാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ തുറന്നനിലയില്‍ കണ്ടത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവനോളം സ്വര്‍ണവും ഏഴായിരത്തോളം രൂപയുമാണ് നഷ്ടമായത്.

ഇരിങ്ങല്‍ അയ്യപ്പക്ഷേത്രത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി കാഞ്ഞങ്ങാട്ട് പിടിയില്‍: പിടിയിലായത്‌ ക്ഷേത്രഭണ്ഡാരം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ

പയ്യോളി: ഇരിങ്ങല്‍ അയ്യപ്പക്ഷേത്രത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി കാഞ്ഞങ്ങാട്ട് പിടിയില്‍. പയ്യന്നൂര്‍ രാമന്തളി സ്വദേശി പി.വി പ്രകാശന്‍ (40) ആണ് പിടിയിലായത്. കാഞ്ഞങ്ങാട് ക്ഷേത്ര ഭണ്ഡാരം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ചോദ്യം ചെയ്യലിനിടെയാണ് ഇരിങ്ങലിലെ മോഷണ വിവരം വെളിപ്പെടുത്തിയത്. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിനുമുന്നില്‍ സ്ഥാപിച്ച ഭണ്ഡാരം മോഷണം നടത്തി

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി മോഷണം; കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയടക്കം മൂന്നുപേര്‍ പിടിയില്‍: പിടിയിലായത് വാഹനമോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായവര്‍

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘം പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയാണ്. പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടില്‍ ഷാനിദ്, കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ചേലിക്കര വീട്ടില്‍ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലുപാടം മരക്കാംകാരപറമ്പ് രജീഷ് എന്നിവരാണ് പിടിയിലായത്. ലഹരിക്ക് അടിമകളായ പ്രതികള്‍