Tag: Thankamala
’15 ദിവസത്തിനകം പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണം’; തങ്കമല ക്വാറി വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
പേരാമ്പ്ര: തങ്കമല കരിങ്കല്‍ ക്വാറി കാരണം പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ. പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസത്തിനകം പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കാനാണ് ഉത്തരവ്. കോഴിക്കോട് ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ ഓഫീസറും ഇക്കാര്യം പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥാണ് ഉത്തരവിട്ടത്. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍
തങ്കമല ക്വാറിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കീഴരിയൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനം; പാരിസ്ഥിതിക അനുമതി റദ്ദുചെയ്യിക്കാനുള്ള നിയമനടപടി സ്വീകരിക്കും
കീഴരിയൂര്‍: കീഴരിയൂര്‍ തങ്കമല ക്വാറിയുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനം. പാരിസ്ഥിതിക അനുമതി റദ്ദ് ചെയ്യിക്കുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും ഇന്ന് ചേര്‍ന്ന ഭരണ സമിതി യോഗം തീരുമാനിച്ചു. തങ്കമല ക്വാറിയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് പഞ്ചായത്ത് പ്രസിഡന്റ് ഇന്ന് രാവിലെ പതിനൊന്നുമണിക്ക് അടിയന്തരമായി ഭരണസമിതി യോഗം വിളിച്ചുചേര്‍ത്തത്. നേരത്തെ
കനത്ത മഴ: തങ്കമല ക്വാറി ഉള്‍പ്പെടെ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ കളക്ടറുടെ ഉത്തരവ്
ഇരിങ്ങത്ത്: മഴ കനത്തത്തോടെ തങ്കമല ക്വാറിയുള്‍പ്പെടെ ജില്ലയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കളക്ടറുടെ ഉത്തരവ്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാനാണ് ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടത്. മഴ കനത്തതിനാലും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കല്‍, ഖനനം,
”അപകടകരമായ ഖനനം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി തടയും”; കീഴരിയൂര്‍ തങ്കമല ക്വാറിയ്‌ക്കെതിരെ പ്രക്ഷോഭവുമായി സി.പി.എം, ക്വാറിയിലേക്ക് ബഹുജനമാര്‍ച്ച്
കൊയിലാണ്ടി: കീഴരിയൂരിലെ തങ്കമല ക്വാറിയിലെ അപകടകരമായ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭവുമായി സി.പി.എം. ഇതിന്റെ ഭാഗമായി സി.പി.എം കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍വോയ്‌മെന്റല്‍ ക്ലിയറന്‍സ് കണ്ടിഷനുകള്‍ പാലിക്കാതെ നടത്തുന്ന അപകടകരമായ ഖനനം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ക്വാറിയുടെ പ്രവര്‍ത്തനം ബഹുജനങ്ങളെ അണിനിരത്തി തടയുമെന്ന്
‘നൂറുകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം’; തങ്കമല ക്വാറി അടച്ചു പൂട്ടണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ
കീഴരിയൂർ: വിവാദമായ തങ്കമല ക്വാറി സന്ദർശിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ. സന്ദർശനത്തിന് ശേഷം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്വാറിവിരുദ്ധ പ്രക്ഷോഭത്തിൻ്റെ നയവിശദീകരണ യോഗത്തിൽ സമരസമിതിക്ക് പിന്തുണ അറിയിച്ച് അദ്ദേഹം സംസാരിച്ചു. നൂറു കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം വിളിച്ചു വരുത്തുന്ന കീഴരിയൂർ തങ്കമലയിലെ പാറഖനം അടിയന്തരമായി