Tag: Thamarassery
പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; പോക്‌സോ കേസില്‍ താമരശ്ശേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ താമരശ്ശേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കരിഞ്ചോല നെരോംപാറമ്മല്‍ എന്‍.പി.ബഷീര്‍ (55), കരിഞ്ചോല സ്വഹാബ് (18), കരിഞ്ചോല മുഹമ്മദ് റാഷിദ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറുകേസുകളിലായി ഏഴുപേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും
സീറ്റില്ലാത്തതിനാല്‍ യാത്രക്കാരനെ മടക്കിയയച്ചു; താമരശ്ശേരിയില്‍ പ്രകോപിതരായ അഞ്ചംഗ സംഘം കെ.എസ്.ആര്‍.ടി.സിയ്ക്ക് കുറുകെ കാര്‍ നിര്‍ത്തി, ഡ്രൈവറെ ആക്രമിച്ചു
താമരശ്ശേരി: താമരശ്ശേരിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ ആക്രമണം. സീറ്റില്ലാത്തതിനാല്‍ യാത്രക്കാരനെ മടക്കി അയച്ചതാണ് പ്രകോപനത്തിന് കാരണം. കോഴിക്കോട് നിന്നും ബംഗളുരുവിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസില്‍ രാത്രി രണ്ടുമണിയോട് കൂടിയാണ് സംഭവം. ഒരു യാത്രക്കാരനെത്തി സീറ്റുണ്ടോയെന്ന് ചോദിച്ചു, ഇല്ലെയെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുപോയി. പിന്നീട് കൂട്ടാളികളായ നാലുപേരെക്കൂടി കൂട്ടി കാറില്‍ ബസിനെ പിന്തുടര്‍ന്ന് ബസിന് കുറുകെ നിര്‍ത്തി
താമരശ്ശേരി പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു; ആക്രമിച്ചത് കൊടുവാള്‍ ഉപയോഗിച്ച്
താമരശ്ശേരി: പരപ്പന്‍പൊയിലില്‍ യുവാവിന് വെട്ടേറ്റു. പരപ്പന്‍ പൊയില്‍ സ്വദേശി മേടോത്ത് അജ്‌നാസിനാണ് വെട്ടേറ്റത്. രാത്രി പത്തരയോടെ പരപ്പന്‍പൊയില്‍ അങ്ങാടിയിലാണ് സംഭവം നടന്നത്. ബന്ധുവായ മേടോത്ത് ഷാജി കൊടുവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നെന്നാണ് അജ്‌നാസ് പറയുന്നത്. കഴുത്തിന് നേരെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടയുകയും ഇതേത്തുടര്‍ന്ന് കൈക്ക് വെട്ടേല്‍ക്കുകയുമായിരുന്നു. പരിക്കേറ്റ അജ്‌നാസ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ദുബൈയില്‍
വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന, പിടിച്ചെടുത്തത് വന്‍തോതില്‍ എം.ഡി.എം.എ; താമരശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട, അഞ്ച് പേര്‍ അറസ്റ്റില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ വന്‍മയക്കുമരുന്ന് വേട്ട. മണാശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 616.5ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്. താമരശ്ശേരി തച്ചംപൊയില്‍ വെളുപ്പാന്‍ചാലില്‍ മുബഷീര്‍ (24), പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ ആഷിഖ് (34) എന്നിവരാണ് ആദ്യം പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും രണ്ട് മൊബൈല്‍ ഫോണുകളും 72500രൂപയും ഇവരില്‍
താമരശ്ശേരിയില്‍ പണിതീരാത്ത വീടിനകത്ത് കണ്ടെത്തിയ മൃതദേഹം ഇരുപതുകാരന്റേത്; ആളെ തിരിച്ചറിഞ്ഞു, സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍
താമരശ്ശേരി: ആനപ്പാറ പൊയിലില്‍ പണിതീരാത്ത വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. താമരശ്ശേരി അണ്ടോണ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ചമല്‍ വാഴാംകുന്നേല്‍ സന്ദീപ് (20)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് ആനപ്പാറ പൊയിലിലെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. സ്വകാര്യ ബസ്സിലെ ജീവനക്കാരനാണ് സന്ദീപ്. അഞ്ച് ദിവസത്തിലേറെയായി ഇയാള്‍
വീട് വാങ്ങാനായി എത്തിയവര്‍ അകത്ത് കയറിയപ്പോള്‍ ഞെട്ടി! താമരശ്ശേരിയില്‍ വില്‍ക്കാനിട്ടിരുന്ന വീടിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍
താമരശ്ശേരി: ആനപ്പാറപൊയിലില്‍ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. വീടിന്റെ ജനലിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാല് വര്‍ഷത്തോളമായി പണി പൂര്‍ത്തിയാകാതെ കിടന്നിരുന്ന വീട് വില്‍പ്പനയ്ക്ക് വെച്ചതായിരുന്നു. വീട് വാങ്ങാനായി നോക്കാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആനപ്പാറപൊയില്‍ അനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. പൊലീസെത്തി തുടര്‍നടപടി ആരംഭിച്ചു.
താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; ചുരത്തില്‍ ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. രാവിലെ എട്ട് മണിയോടെ ആറാം വളവില്‍ ആണ് അപകടമുണ്ടായത്. ഒരു കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന്
താമരശ്ശേരി രൂപത മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട്; ‘ദി കേരള സ്‌റ്റോറി’ തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തീരുമാനം
താമരശ്ശേരി: താമരശ്ശേരി രൂപതയില്‍ ഇന്ന് ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്നോട്ട്. ചിത്രം തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നാണ് രൂപതയുടെ ഇപ്പോഴത്തെ നിലപാട്. തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍നിന്നും വിട്ടുനില്‍ക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോള്‍ എത്തിയിരിക്കുന്നത്. താമരശ്ശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിര്‍ദേശം കെ.സി.വൈ.എമ്മിന് നല്‍കിയെന്നാണ് വിവരം. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള
താമരശ്ശേരിയില്‍ ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും വീട്ടില്‍ക്കയറി ആക്രമിച്ചു; ഗുണ്ടാ ആക്രമണം പൊലീസ് സാന്നിധ്യത്തില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ വീട്ടില്‍ക്കയറി ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരപ്പന്‍പൊയില്‍ കതിരോട് പരിക്കല്‍ നൗഷാദ്, പിതാവ് ഹംസ, മാതാവ് മൈമൂന, ഭാര്യ മുനീറ, ബന്ധുവായ ഷാഫി, ഷംനാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവറായ നൗഷാദിന്റെ ഓട്ടോയും അക്രമകള്‍ തല്ലിത്തകര്‍ത്തു. അക്രമികളില്‍ നിന്നും ഭീഷണിയുള്ള കാര്യം നേരത്തെ പൊലീസിനെ അറിയിച്ചു.
താമരശ്ശേരിയിലെ ബാര്‍ബര്‍ ഷോപ്പിലെ തമ്മിലടി ചെന്നെത്തിയത് ഉത്തര്‍പ്രദേശ് വരെ; ജോലിക്കുനിന്നയാള്‍ ഷോപ്പിലെ കത്രികയെടുത്ത് ഉടമയെ കുത്തി, കട പൂട്ടി പൊലീസ്
താമരശ്ശേരി: താമരശ്ശേരിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തുടങ്ങിയ വഴക്ക് നീണ്ടത് ഉത്തര്‍പ്രദേശിലെ മുറാദാബാദ് വരെ. താമരശ്ശേരിയില്‍ ജോലി ചെയ്യുന്ന യു.പി സ്വദേശികളായ രണ്ടുപേരാണ് വഴക്കിന് പിന്നില്‍. ഉത്തര്‍ പ്രദേശിലെ മുറാദാബാദ് സ്വദേശികളായ മുഹമ്മദ് റാഷിദും ഹഫീമും തമ്മിലാണ് താമരശ്ശേരിവെച്ച് അടിയുണ്ടായത്. ചുങ്കത്ത് നിഷ എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് റാഷിദ്. ഹഫീം നേരത്തെ ഇവിടെ ജോലി