Tag: T.P. Chanrasekharan
ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കം; കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
വടകര: ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ.കെ.രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര്‍ എ.എസ്.ഐ ശ്രീജിത്തിനെയാണ് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ശിക്ഷാ ഇളവ് നീക്കത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ശിക്ഷാ ഇളവിനായുള്ള പട്ടിക ചോര്‍ന്ന സംഭവത്തിലാണ് നടപടി. ടി.പി
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 10 പ്രതികള്‍ക്ക് പരോള്‍; നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെ
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു. കൊടി സുനി ഒഴികെയുള്ള പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണ് പരോള്‍. പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്‍ക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ പരോള്‍ അപേക്ഷ ജയില്‍
ടി.പി ചന്ദ്രശേഖരന് വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷയില്ല, ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തി, 20 കൊല്ലം പരോള്‍ ഇല്ല
കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഉയര്‍ത്തി ഹൈക്കോടതി. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും നല്കിയ ഹരജികളിലാണ് ഹൈക്കോടതി വിധി. പ്രതികള്‍ക്ക് ആര്‍ക്കും വധശിക്ഷ വിധിച്ചിട്ടില്ല. പുതുതായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളായ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട
ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കാന്‍ ആരുമില്ലെന്ന് എം.സി അനൂപ്, കൊലപാതകവുമായി ബന്ധമില്ലെന്ന് കൊടിസുനി; ടി.പി വധക്കേസില്‍ ശിക്ഷയില്‍ ഇളവിനായി കോടതിയോട് അപേക്ഷിച്ച് പ്രതികള്‍, ഉത്തരവ് നാളെ
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ വധശിക്ഷ വിധിക്കാതിരിക്കാന്‍ ഇളവിനായി എന്തെങ്കിലും ബോധ്യപ്പെടുത്താന്‍ ഉണ്ടെങ്കില്‍ അറിയിക്കാനായി ആവശ്യപ്പെട്ട് കോടതി. കേസില്‍ പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച ശേഷം ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതി നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്. വധ ശിക്ഷയോ അതിനടുത്ത ശിക്ഷയോ നല്കാതിരിക്കാന് എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു കോടതിയുടെ
ടി.പി ചന്ദ്രശേഖരന് വധക്കേസ്:10 പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി, രണ്ടുപേരെ വെറുതെ വിട്ടത് റദ്ദാക്കി
കൊച്ചി: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. കേസില്‍ പി.കെ.കുഞ്ഞനന്തന് അടക്കമുള്ള പത്ത് പ്രതികളെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവെച്ചു. കൂടാതെ രണ്ട് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് എ.കെ.ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. കെ.കെ.കൃഷ്ണന്, ജ്യോതി