Tag: Suraksha Pain & Palliative
പൂക്കളവും സദ്യയും കലാപരിപാടികളുമായി വേദനകൾ മറന്ന് ഓണാഘോഷം; മേപ്പയ്യൂർ സൗത്ത് സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്നേഹസംഗമം ശ്രദ്ധേയമായി
കൊയിലാണ്ടി: കാലങ്ങളായി രോഗത്തിന്റെ പിടിയിലമര്‍ന്ന് വീട്ടിനകത്തെ ഏകാന്തതയില്‍ കഴിഞ്ഞിരുന്നവര്‍ വേദനകള്‍ മറന്ന് ഒത്തുകൂടി. മരുന്നിന്റെയും ചികിത്സയുടേയും ലോകത്തുനിന്ന് കളിയുടേയും ചിരിയുടേയും നിമിഷങ്ങള്‍ സമ്മാനിച്ച അപൂര്‍വസംഗമം. ഓണത്തോടനുബന്ധിച്ച് മേപ്പയ്യൂർ സൗത്ത് സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്നേഹസംഗമത്തിലാണ് വിവിധ രോഗങ്ങളുടെ പിടിയിലകപ്പെട്ട് പുറത്തിറങ്ങാന്‍ പോലും പറ്റാതെപ്രയാസം അനുഭവിക്കുന്ന നൂറ്റി ഇരുപതോളം രോഗികള്‍ ഒത്തുകൂടിയത്. ഓണപൂക്കളവും ഓണസദ്യയുമെല്ലാമായി
കിടപ്പുരോഗികൾക്കരികിലേക്ക് ഇനി വേഗത്തിലെത്താം; സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കാപ്പാട് മേഖലയുടെ ഹോംകെയറിന് ഇനി പുതിയ വാഹനം
ചേമഞ്ചേരി: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കാപ്പാട് മേഖല കമ്മറ്റിയുടെ പുതിയ ഹോംകെയര്‍ വാഹനം നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ചേമഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ പാലിയേറ്റിവ് 2021 ജൂലായ് 1 മുതലാണ് നഴ്‌സിന്റെ സേവനത്തോടെയുള്ള ഹോം കെയര്‍ സംവിധാനം ആരംഭിച്ചത്. വാഹനം വാടകയ്‌ക്കെടുത്തും, സ്വകാര്യ വ്യക്തികളുടെയും പൊതു സംഘടനകളുടെയും വാഹനങ്ങള്‍ ഉപയോഗിച്ചുമാണ് കഴിഞ്ഞ ഒരു
സുരക്ഷ പാലിയേറ്റിവ് ആനക്കുളം മേഖലയിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് ആനക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ വളണ്ടിയർ സംഗമം സംഘടിപ്പിച്ചു. ഡോ. സന്ധ്യ കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ടി.സിജേഷ് അധ്യക്ഷത വഹിച്ചു. കിടപ്പുരോഗികളെ പരിചരിക്കാൻ വളണ്ടിയർമാരായി കൂടുതൽ യുവാക്കൾ രംഗത്തിറങ്ങണമെന്ന് ഡോ. സന്ധ്യ കുറുപ്പ് പറഞ്ഞു. പാലിയേറ്റിവ് നഴ്സ് ജിഷ.കെയെ പരിപാടിയിൽ വച്ച് ആദരിച്ചു. മുൻ എം.എൽ.എ കെ.ദാസൻ