Tag: State Government

Total 3 Posts

മലയാളം അറിഞ്ഞാലേ ഇനി സര്‍ക്കാര്‍ ജോലി ലഭിക്കൂ, ഇല്ലെങ്കില്‍ പ്രത്യേക പരീക്ഷ എഴുതണം, ഉത്തരവ് ഇറക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഇനി സര്‍ക്കാര്‍ ജോലി ലഭിക്കണമെങ്കില്‍ മലയാളം അറിഞ്ഞേ മതിയാകൂ. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ ആണ് മലയാളം സര്‍ക്കാര്‍ ജോലിക്ക് നിര്‍ബന്ധം ഇന്ന് പറയുന്നത്. മലയാളം അറിയാത്തവര്‍ പ്രത്യേക പരീക്ഷ എഴുതി 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങിയിരിക്കണം. 10, പ്ലസ് വണ്‍, ഡിഗ്രി എന്നീ ഏതെങ്കിലും തരത്തില്‍ മലയാളം ഒരു ഭാഷയായി

ഇത്തവണയും ഹാപ്പി ഓണം! തുണിസഞ്ചി ഉൾപ്പെടെ പതിന്നാല് ഇനം സാധനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വീടുകളിലെത്തും, പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: ഇത്തവണയും ഓണസമ്മാനമായി മലയാളികളുടെ വീടുകളില്‍ സൗജന്യ ഭക്ഷ്യകിറ്റ് എത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക. ‘സംസ്ഥാനത്ത് കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യകിറ്റ് പ്രയോജനം

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; സമീപിച്ചത് കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ യു.എ.പി.എ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്

ന്യൂഡല്‍ഹി: കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലടക്കം മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യു.എ.പി.എ വകുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടുകേസുകളിലും വളയത്ത് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും യു.എ.പി.എ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. 2013ലാണ് കുറ്റ്യാടി സ്റ്റേഷനില്‍ രൂപേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.