Tag: Smuggling
വിൽപ്പനയ്ക്കായി മദ്യം വാങ്ങി സ്കൂട്ടറിൽ കടത്താൻ ശ്രമിച്ചു; 30 കുപ്പി വിദേശ മദ്യവുമായി തിക്കോടി പള്ളിക്കര സ്വദേശി അറസ്റ്റിൽ
വടകര: മാഹിയിൽ നിന്നും വിദേശ മദ്യം കടത്താൻ ശ്രമിച്ച തിക്കോടി പള്ളിക്കര സ്വദേശി അറസ്റ്റിൽ. പള്ളിക്കര സ്വദേശി തച്ചടത്ത്താഴെ കുനി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. കൈനാട്ടി ദേശീയപാതയിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കലിൽ നിന്നും 30 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. മാഹിയിൽ നിന്നും സ്കൂട്ടറിൽ ബാഗിലാക്കി കടത്തുകയായിരുന്നു മദ്യം.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നരിക്കുനി സ്വദേശി ഉള്‍പ്പെടെ രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.15 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പിടികൂടിയത്. മിശ്രിതരൂപത്തിലാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. നരിക്കുനി സ്വദേശി മണ്ണമ്മല്‍ സുഹൈല്‍ (32), കാസര്‍കോഡ് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസ (41) എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍
പണം വാങ്ങി സ്വര്‍ണകള്ളക്കടത്ത്, കരിപ്പൂരില്‍ 1.21 കോടിയുടെ സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വര്‍ണവുമായാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദമാമില്‍നിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീന്‍ (35), സ്പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ ജിദ്ദയില്‍നിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത്
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ചു; പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി, രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ സഹായിച്ച കേസില്‍ ആരോപണവിധേയരായ പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിടാനും അഞ്ച് ഇന്‍സ്പെക്ടര്‍മാരെയും രണ്ട് ഹെഡ് ഹവില്‍ദാര്‍മാരെയും കസ്റ്റംസ് സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യാനും മറ്റൊരു സൂപ്രണ്ടിന്റെ ഇന്‍ക്രിമെന്റ് തടയാനുമാണ് തീരുമാനം. കേസിന്റെ കാലയളവില്‍ വിരമിച്ച ഒരു സൂപ്രണ്ടിന്റെ പെന്ഷന് ആനുകൂല്യം തടയാനും
സ്വര്‍ണം കടത്തുന്നവരെ കുറിച്ച് എന്തെങ്കിലും വിവരം അറിയുമോ? എങ്കില്‍ കസ്റ്റംസിനെ വിവരം അറിയിക്കാന്‍ മറക്കല്ലേ; സ്വര്‍ണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോക്ക് 1.5 ലക്ഷം രൂപ വരെ പ്രതിഫലവുമായി കസ്റ്റംസ്
കോഴിക്കോട്: സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് കസ്റ്റംസ്. സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിനെ അറിയിച്ചാല്‍ കിലോഗ്രാമിന് 1.5 ലക്ഷം രൂപ വരെയാണ് പ്രതിഫലം നല്‍കുക. വിവരം അറിയിക്കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കസ്റ്റംസ് അറിയിച്ചു. വിവരങ്ങള്‍ അറിയിക്കുന്നതിനായി 0483 2712369 എന്ന ഫോണ്‍ നമ്പറും കസ്റ്റംസ് പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷം 82 കേസുകളിലായി 35
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡോളറും സൗദി റിയാലും വിദേശത്തേക്ക് കടത്താന്‍ ശ്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി. 18 ലക്ഷം രൂപയുടെ ഡോളറും സൗദി റിയാലുമാണ് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ റനീസില്‍ നിന്ന് 1226250 രൂപ മൂല്യമുള്ള 15000 യുഎസ് ഡോളറും റസനാസില് നിന്ന് 640500 രൂപ മൂല്യമുള്ള സൗദി റിയാലുമാണ് പിടികൂടിയത്. ഇരുവരും കണ്ണൂര്‍ സ്വദേശികളാണ്. കസ്റ്റംസ് അസിസ്റ്റ് കമ്മീഷണര്‍
സ്വര്‍ണക്കടത്തിനായി പുത്തന്‍ വഴികള്‍ പരീക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങള്‍; കരിപ്പൂരില്‍ എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയില്‍. പാലക്കാട് കൊടുന്തിരപ്പള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. റിയാദില്‍ നിന്നും
പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത് കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്
ചങ്ങരോത്ത്: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
‘സ്വർണ്ണം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും’; പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി
പേരാമ്പ്ര: വിദേശത്തുനിന്ന് എത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു