Tag: Sexual Harassment
കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് അതിജീവിത നല്കിയ അപ്പീലില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്
കൊയിലാണ്ടി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
‘ഏതോ പ്രാകൃത കാലത്ത് എത്തി നില്ക്കും പോലെ! വസ്ത്രത്തിന്റെ പേര് പറഞ്ഞ് ആര്‍ക്കും ബലാത്സംഗം ചെയ്യാം, കോടതി ഉണ്ടല്ലോ രക്ഷപ്പെടുത്താന്‍, ഇത് ഭരണഘടനാ സ്ഥാപനമോ സദാചാര കോടതിയോ?’; സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലെ കോടതി പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം
കോഴിക്കോട്: എഴുത്തുകാരന് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയില്‍ കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധം. പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പരമാര്‍ശത്തിനെതിരെ രംഗത്തെത്തിയത്. കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം ജുഡീഷ്യല്‍ സംവിധാനത്തിന് മൊത്തത്തില്‍ നാണക്കേടാണെന്ന് അഡ്വ. സന്ധ്യ ജനാര്ദ്ദനന് പിള്ള പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയുടെ അടിയന്തിര ഇടപെടലുകള്‍ ഉണ്ടാവണമെന്നും ജുഡീഷ്യറിയിലുള്ള
ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; എകരൂല്‍ സ്വദേശിയായ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി സ്പെഷ്യല്‍ കോടതി
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. എകരൂല്‍ സ്വദേശി പൂച്ചപ്പള്ളി ബാബുവിനെ (51) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ച ശിക്ഷ.
കൊയിലാണ്ടി പീഡന കേസ്; സിവിക് ചന്ദ്രന് സംസ്ഥാനം വിട്ടതായി പൊലീസ്, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും വിവരം; നടപടിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് ദളിത് സംഘടനകള്‍
കൊയിലാണ്ടി: ലൈംഗിക പീഡന കേസില്‍ പ്രതിയായ സിവിക് ചന്ദ്രന് സംസ്ഥാനം വിട്ടതായി പൊലീസ്. സംസ്ഥാനം വിട്ട ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും വിവരമുണ്ട്. ഒരാഴ്ചയ്ക്കകം നടപടിയില്ലെങ്കില്‍ ഉത്തരമേഖലാ ഐ.ജി ഓഫീസിന് മുന്നില്‍ പ്രക്ഷോഭം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. യുവ എഴുത്തുകാരിയും അധ്യാപികയുമായ അതിജീവിതയുടെ ലൈംഗികാതിക്രമ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ