Tag: school kalolsavam

Total 31 Posts

കടത്തനാടിന്റെ ജനകീയ ഉത്സവമായി വടകരയിലെ റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം; അവസാന ദിന മത്സരങ്ങള്‍ ഏതൊക്കെയെന്നറിയാം

വടകര: ചരിത്രം കുറിച്ചു കൊണ്ട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാലാംദിനം കൂടുതല്‍ വേദികളിലും നിറഞ്ഞാടിയത് ജനപ്രിയ നൃത്ത ഇനങ്ങളും മാപ്പിള കലകളുമായിരുന്നു. കലാമേള ജനം ഒന്നായി ഏറ്റെടുത്ത് അനുഭവമായിരുന്നു ഇന്നലെയും. നൃത്തവേദികളെല്ലാം നിറഞ്ഞുകവിഞ്ഞപ്പോള്‍ തുടര്‍ച്ചയായ നാലാംദിനവും നാടകവേദി ആസ്വാദകരുടെ തിരക്കിലമര്‍ന്നു. ടൗണില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും കാണികള്‍ ഒഴുകിയെത്തി.