Tag: rummy play

Total 1 Posts

ഓട്ടത്തിൻറെ ഇടവേളയിൽ ബസിൽ ശീട്ടുകളിച്ചു; കോഴിക്കോട് ആറ് ബസ് ജീവനക്കാർ പിടിയിൽ

കോഴിക്കോട്​: മൊഫ്യൂസിൽ ബസ്​ സ്റ്റാൻഡിൽ ഓട്ടത്തിൻറെ ഇടവേളയിൽ ബസിൽ ശീട്ടുകളിച്ച തൊഴിലാളികൾ പോലീസ് പിടിയിൽ. 15ഓളം പേരാണ്​ ശനിയാഴ്ച ഉച്ചക്ക്​ 12 മണിയോടെ ശീട്ടുകളിച്ചത്​. ആറു​പേരാണ്​ പിടിയിലായത്​. ബസ്​ ജീവനക്കാരായ പ്രജിത്ത്​, ശ്രീലേഷ്​, സുനീഷ്​, വിജേഷ്​ കുമാർ, മിൽഗിത്ത്​ പി. മനോജ്​ എന്നിവരെയാണ്​ കസബ പൊലീസ്​ അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.