ഓട്ടത്തിൻറെ ഇടവേളയിൽ ബസിൽ ശീട്ടുകളിച്ചു; കോഴിക്കോട് ആറ് ബസ് ജീവനക്കാർ പിടിയിൽ


കോഴിക്കോട്​: മൊഫ്യൂസിൽ ബസ്​ സ്റ്റാൻഡിൽ ഓട്ടത്തിൻറെ ഇടവേളയിൽ ബസിൽ ശീട്ടുകളിച്ച തൊഴിലാളികൾ പോലീസ് പിടിയിൽ. 15ഓളം പേരാണ്​ ശനിയാഴ്ച ഉച്ചക്ക്​ 12 മണിയോടെ ശീട്ടുകളിച്ചത്​. ആറു​പേരാണ്​ പിടിയിലായത്​.

ബസ്​ ജീവനക്കാരായ പ്രജിത്ത്​, ശ്രീലേഷ്​, സുനീഷ്​, വിജേഷ്​ കുമാർ, മിൽഗിത്ത്​ പി. മനോജ്​ എന്നിവരെയാണ്​ കസബ പൊലീസ്​ അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 1900 രൂപയും പിടികൂടി.

Summary: rummy play in bus at kozhikode mofusal bus stand 6 bus  employees arrested