Tag: rummy play
Total 1 Posts
ഓട്ടത്തിൻറെ ഇടവേളയിൽ ബസിൽ ശീട്ടുകളിച്ചു; കോഴിക്കോട് ആറ് ബസ് ജീവനക്കാർ പിടിയിൽ
കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ ഓട്ടത്തിൻറെ ഇടവേളയിൽ ബസിൽ ശീട്ടുകളിച്ച തൊഴിലാളികൾ പോലീസ് പിടിയിൽ. 15ഓളം പേരാണ് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ശീട്ടുകളിച്ചത്. ആറുപേരാണ് പിടിയിലായത്. ബസ് ജീവനക്കാരായ പ്രജിത്ത്, ശ്രീലേഷ്, സുനീഷ്, വിജേഷ് കുമാർ, മിൽഗിത്ത് പി. മനോജ് എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.