Tag: Rifa Mehnu

Total 8 Posts

ബാലുശ്ശേരി സ്വദേശിനി വ്ലോഗ്ഗർ റിഫയുടെ മരണം; ആത്മഹത്യാ പ്രേരണ കേസിൽ ഭർത്താവ് മെഹ്നാസിനെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്‍നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത വിവാഹം ചെയ്ത സംഭവത്തിൽ പോക്‌സോ കേസിൽ ഇയാൾ റിമാന്ഡിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മെഹ്‍നാസിന്റെ നീലേശ്വരത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ

മാനസികമായും ശാരീരികമായുമുള്ള പീഡനം, പ്രായപൂർത്തിയാവുന്നതിനു മുൻപ് വിവാഹം; ബാലുശ്ശേരി സ്വദേശിനി വ്ലോഗര്‍ റിഫയുടെ മരണം; ഭർത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിനി വ്ലോഗര്‍ റിഫ മെഹ്നു മരിച്ച സംഭവത്തിൽ ഭര്‍ത്താവ് മെഹനാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി പോലീസ് റിപ്പോർട്ടിൽ ചൂണ്ടി കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. റിഫയെ മാര്‍ച്ച്‌ ഒന്നിന് പുലര്‍ച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. മാനസികമായും ശാരീരികമായുമുള്ള

ബാലുശ്ശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫയുടെ മരണം; വിവാഹസമയത്ത് റിഫ പ്രായപൂര്‍ത്തിയായിരുന്നില്ല, ഭര്‍ത്താവ് മെഹ്നാസ് പോക്‌സോ കേസില്‍ കസ്റ്റഡിയില്‍

ബാലുശ്ശേരി: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തെ തുടർന്നുള്ള അന്വേഷണത്തിൽ ഭര്‍ത്താവ് മെഹ്നാസിനെ പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്തു. വിവാഹം കഴിക്കുമ്പോൾ റിഫ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കേസെടുത്തത്. കാക്കൂർ പൊലീസാണ് കേസെടുത്തത്. വൈകാതെ മെഹ്നാസിന്റെ അറസ്റ്റ് പോലീസ് രേഖപെടുത്തുമെന്നാണ് വിവരം. മാർച്ച് ഒന്നിനാണ് കണ്ടെത്തിയത്. റിഫയേ ദുരൂഹ സാഹചര്യത്തിൽ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചെങ്കിലും

‘നിലത്തുകൂടി ഇട്ട് ഉരുട്ടി, കട്ടിലിന് കൊണ്ടുപോയി ഇടിച്ചു ഈ തല’; തനിക്കേറ്റ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് റിഫ മെഹ്നാസ് പറയുന്ന ഓഡിയോ പുറത്ത്

ബാലുശേരി: ദുബൈയില്‍ മരിച്ച ബാലുശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ശബ്ദ ശകലം പുറത്ത്. തനിക്കുനേരിടേണ്ടിവന്ന മര്‍ദ്ദനങ്ങള്‍ വിവരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തന്നെ പിടിച്ചുകൊണ്ടുപോയി തല കട്ടിലില്‍ ഇടിച്ചെന്ന് മെഹ്നു പറയുന്നതായി പുറത്തുവന്ന ഓഡിയോയിലുണ്ട്. ഒരു പുരുഷനോടാണ് റിഫ ഇക്കാര്യങ്ങള്‍ പറയുന്നത്. അത് ആരാണെന്ന് വ്യക്തമല്ല. റിഫ മെഹ്നുവിന്റെ ഓഡിയോയില്‍ ഉള്ളത്: റിഫ

ബാലുശ്ശേരി സ്വദേശി വ്ലോഗെർ റിഫ മെഹ്നുവിന്റേത് തൂങ്ങി മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറി

കോഴിക്കോട്: ബാലുശ്ശേരി സ്വദേശി വ്ലോഗെർ റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം ലഭ്യമായിട്ടില്ല. റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് പോസ്റ്റുമാർട്ടം നടത്തിയത്. ഈ മാസം ഏഴിനാണ് പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്ത

കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി കഴുത്തില്‍ ആഴത്തിലുള്ള പാട്, ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയക്കും; റിഫ മെഹ്‌നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ ദുബായില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് റിഫയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കൊലപാതക സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചുവെന്നാണ് വിവരം. റിഫയുടെ

‘എംബാം ചെയ്തിരുന്നതിനാല്‍ ജീര്‍ണ്ണിച്ചിരുന്നില്ല, മുഖം തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു’; വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത അബ്ദുള്‍ അസീസ് പറയുന്നു

കോഴിക്കോട്: ദുബായില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി പുറത്തെടുത്തു. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. ഒളവണ്ണയിലെ മുന്‍ പഞ്ചായത്ത് അംഗം കൂടിയായ അബ്ദുള്‍ അസീസാണ് മൃതദേഹം പുറത്തെടുത്തത്. ദുരൂഹ മരണങ്ങളിലും അപകട

ബാലുശേരി സ്വദേശിയായ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവിനെതിരെ കേസ്; മാനസിക ശാരീരിക പീഡനം മരണകാരണമായെന്ന് കണ്ടെത്തല്‍

കോഴിക്കോട്: വ്ളോഗര്‍ റിഫ മെഹ്നുവിന്റെ (22) ദുഹൂര മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു. മാനസികമായും ശാരീരികമായമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 306, 498 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മെഹ്നാസിനെതിരെ ചേര്‍ത്തിട്ടുണ്ട്. യൂട്യൂബിലെയും