Tag: reading day
സാമൂഹിക സാക്ഷരതയുടെ പൂർണ്ണതയ്ക്ക് അർത്ഥവത്തായ വായന അനിവാര്യമെന്ന് എഴുത്തുകാരൻ റിഹാൻ റാഷിദ്; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ വായനാ വാരാഘോഷം
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കൊയിലാണ്ടിയിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള വായനവാരാഘോഷം ആരംഭിച്ചു. കൊയിലാണ്ടി സ്വദേശിയായ പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ റിഹാൻ റാഷിദ് വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു. സാമൂഹിക സാക്ഷരതയുടെ പൂർണ്ണതയ്ക്ക് അർത്ഥവത്തായവായന അനിവാര്യമാണെന്ന് റിഹാൻ റാഷിദ് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. വായന മരണത്തിലേക്കല്ലെന്നും വായനയുടെ വസന്തകാലമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം
മൂടാടിയിൽ ബാലകർ ഒത്തു കൂടി; വായനക്കാലം തിരികെ പിടിക്കാൻ
കൊയിലാണ്ടി: കോവിഡ് കാലത്ത് ആശ്വാസമായി ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തായിരുന്നു വായന. ഒറ്റപ്പെടലിന്റെ വേദനകൾക്കിടയിൽ, സ്വയം നഷ്ടമാവുന്ന സമയത്തിനിടയിൽ ഒരു സ്നേഹ സ്പർശമായി ഒരായിരം കഥാപാത്രങ്ങൾ ഒപ്പമുണ്ടായിരുന്നു, എന്നാൽ വീണ്ടും ഫോൺ സ്ക്രീനുകളിലേക്ക് കണ്ണുകൾ മാറിയപ്പോൾ കുട്ടികൾക്ക് അവബോധവുമായി മൂടാടി ഗ്രാമപഞ്ചായത്ത്. കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ വായന വാരാചരണത്തിൻ്റെ ഭാഗമായി ബാലസഭ സംഗമം നടന്നു. ഗ്രാമ പഞ്ചായത്ത്
പുസ്തകങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ചേക്കേറിയ കഥാപാത്രങ്ങൾ മുൻപിലെത്തും; വായന വാരാഘോഷം ആഘോഷമാക്കാൻ കൊയിലാണ്ടി ഗേൾസ് സ്കൂൾ
കൊയിലാണ്ടി: പ്രശസ്തമായ ഡോക്യുമെൻ്ററികളുടെ പ്രദർശനം, അന്തരീക്ഷമൊട്ടാകെ കാവ്യാത്മകമാക്കാൻ കവിയരങ്ങ്, കുട്ടി കലാകാരന്മാരെ കണ്ടെത്താൻ കവർ പേജ് ഡിസൈനിംഗ്, പുസ്തകങ്ങളുടെ പ്രദർശനം തുടങ്ങി വായന വാരം ആഘോഷമാക്കുകയാണ് കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി. വായന വാരാഘോഷം കവി മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.കെ.ഗീത അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വിദ്യാർഥിനികൾ അവതരിപ്പിച്ച അക്ഷരഗാനം ദൃശ്യാവിഷ്കാരം