Tag: ramanattukara

Total 3 Posts

രാമനാട്ടുകരയില്‍ ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്ന ആളെ അക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയ മുഖ്യ പ്രതി അറസ്റ്റില്‍; പിടികൂടിയത് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്

കോഴിക്കോട്: രാമനാട്ടുകര ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്നയാളെ അക്രമിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതിയെ പിടികൂടി. കൊണ്ടോട്ടി പനയം പറമ്പ് ദാനിഷ് മിന്‍ഹാജ് (18) ആണ് അറസ്റ്റിലായിരിക്കുന്നത്. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ.പി എസിന്റെ കീഴിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ് ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്നാണ്

തെരുവുനായ കുറുകെ ചാടി; രാമനാട്ടുകരയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് ഇരുപത്തിയൊന്നുകാരന്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം ഐക്കരപ്പടി സ്വദേശിയായ സൗരവ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട്ടെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിക്കാരനായിരുന്നു സൗരവ്. ജോലി കഴിഞ്ഞ് പുലര്‍ച്ചെ മലപ്പുറം ഐക്കരപ്പടിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാമനാട്ടുകരയില്‍ വച്ച് തെരുവുനായ കുറുകെ ചാടിയതോടെ സൗരവ് സഞ്ചരിച്ചിരുന്ന

രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏകദേശം മൂന്ന് മാസം പ്രായം മാത്രമുള്ള ആൺ കുഞ്ഞിനെയാണ് കണ്ടെത്തിയത്. നടവഴിയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.  കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാന