Tag: Python

Total 4 Posts

ഇടവഴിയില്‍ അനക്കമില്ലാതെ ഒരു ജീവി, സൂക്ഷിച്ച് നോക്കിയപ്പോള്‍ ഞെട്ടി; കീഴരിയൂർ നടുവത്തൂര്‍ തത്തംവെള്ളി പൊയിലില്‍ കുറുക്കനെ വിഴുങ്ങി കൂറ്റൻ പെരുമ്പാമ്പ്

കീഴരിയൂർ: നടുവത്തൂരില്‍ നാട്ടുകാര്‍ക്ക് കൗതുകമായി കൂറ്റന്‍ പെരുമ്പാമ്പ്. ഇന്ന് രാവിലെ 9.30ഓടെയാണ് തത്തംവെള്ളി പൊയിലിലെ ഇടവഴിയില്‍ ഇരയെ പിടിച്ച പെരുമ്പാമ്പ് കിടക്കുന്നത് കണ്ടത്. രാവിലെ ഇതുവഴി പോയ ഒരു തെങ്ങുകയറ്റ ജോലിക്കാരനാണ് പാമ്പിനെ കണ്ടത് എന്നാണ് ലഭിക്കുന്ന വവിരം. പിന്നാലെ പ്രദേശത്തെ കുട്ടികളടക്കമുള്ളവര്‍ പാമ്പിനെ കാണാനായി എത്തുകയായിരുന്നു. ഏതാണ്ട് 2 മീറ്ററോളം നീളമുള്ളതാണ് പാമ്പ്. പ്രദേശത്ത്

ഇര വിഴുങ്ങിയ ശേഷം വിശ്രമിക്കുന്ന ആറ് പെരുമ്പാമ്പുകള്‍, പേടിച്ച് വിറച്ച് നാട്ടുകാര്‍; കോഴിക്കോട് കാരപ്പറമ്പില്‍ കനോലി കനാലില്‍ പെരുമ്പാമ്പിന്‍കൂട്ടത്തെ കണ്ടെത്തി

കോഴിക്കോട്: കാരപ്പറമ്പില്‍ കനോലി കനാലില്‍ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി. ആറോളം പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്. നാട്ടുകാരാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന നിലയിലായിരുന്നു പെരുമ്പാമ്പുകള്‍. പ്രദേശത്ത് നേരത്തെയും പെരുമ്പാമ്പുകളെ കണ്ടെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് കൂട്ടത്തോടെ പെരുമ്പാമ്പുകളെ കണ്ടെത്തുന്നത്. ഒരേ വലുപ്പത്തിലുള്ളതാണ് ആറ് പെരുമ്പാമ്പുകളും. പ്രദേശത്ത് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയതിന്റെ ഭീതിയിലാണ് നാട്ടുകാര്‍. പെരുമ്പാമ്പിന്‍ കൂട്ടത്തെ കാണുന്നതിനായി പ്രദേശത്ത്

കീഴ്പ്പയ്യൂരില്‍ രാത്രിയില്‍ നടുറോഡില്‍ പെരുമ്പാമ്പ്; സാഹസികമായി പിടികൂടി നാട്ടുകാര്‍

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നരിക്കുനി വെങ്കല്ലില്‍ താഴെ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിലൂടെ ബൈക്കില്‍ പോകുന്ന യാത്രികനാണ് റോഡിന് കുറുകെ കിടക്കുകയായിരുന്ന പാമ്പിനെ കണ്ടത്. ഇയാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും പെരുമ്പാമ്പ് തൊട്ടടുത്ത പറമ്പിലേക്ക് കയറിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം പ്രദേശവാസികളായ മനത്താനത്ത് അര്‍ജുന്‍ കൃഷ്ണയും വെങ്കല്ലില്‍ അതുല്‍ കൃഷ്ണയുമാണ് സാഹസികമായാണ് പെരുമ്പാമ്പിനെ

പോലീസുകാരന്റെ കൂടെ പാമ്പിന്റെ ബൈക്ക് യാത്ര; പെരുമ്പാമ്പിന്‍ കുഞ്ഞുമായി മാവൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സഞ്ചരിച്ചത് 15 കിലോമീറ്റര്‍ 

മാവൂര്‍: ബൈക്കിനുള്ളിലൊളിച്ചിരുന്ന പെരുമ്പാമ്പിന്‍ കുഞ്ഞിനൊപ്പം മാവൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഓമശ്ശേരി സ്വദേശി ഷിനോജ് സഞ്ചരിച്ചത് 15 കിലോമീറ്റര്‍. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയപ്പോള്‍ സ്റ്റേഷന്‍ വളപ്പിലെ ഷെഡ്ഡില്‍ ബൈക്ക് നിര്‍ത്തിയിട്ടിരുന്നു അവിടെ വെച്ചാണ് ഷിനോജിന്റെ ബൈക്കില്‍ പാമ്പ് കയറിയത്. എന്നാല്‍ രാത്രിയില്‍ ജോലികഴിഞ്ഞ് വീട്ടിലെത്തി ബൈക്ക് പോര്‍ച്ചില്‍നിര്‍ത്തി. കുറച്ചുകഴിഞ്ഞ് വീണ്ടും ബൈക്ക് എടുക്കാന്‍ എത്തിയപ്പോഴാണ്