Tag: Purse

Total 14 Posts

എട്ടായിരം രൂപയും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് വീണുകിട്ടി; കെ.എസ്.ഇ.ബി ഓഫീസിന്റെ സഹായത്തോടെ ഉടമയ്ക്ക് തിരികെ നല്‍കി, മൂടാടിയിലെ ഭാസ്‌കരേട്ടന്റെ നല്ല മാതൃകയ്ക്ക് കയ്യടിക്കാം

കൊയിലാണ്ടി: വീണ് കിട്ടിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി സത്യസന്ധതയുടെ നല്ല മാതൃക കാണിച്ച് മൂടാടി സ്വദേശി ഭാസ്‌കരന്‍. മൂടാടിയിലെ കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അദ്ദേഹം പേഴ്‌സിന്റെ ഉടമയെ കണ്ടെത്തി പേഴ്‌സ് തിരികെ നല്‍കിയത്. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. മൂടാടി ടൗണിലെ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്ത് വച്ചാണ് ഭാസ്‌കരന് പേഴ്‌സ് വീണ്

കുറുവങ്ങാട് സ്വദേശിയുടെ വിലയേറിയ രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കോഴിക്കളത്തില്‍ താഴെ ഇന്ദീവരത്തില്‍ സാരംഗ് സജീവിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവയും മറ്റ് ചില പ്രധാന രേഖകളും നാനൂറ് രൂപയുമാണ് പേഴ്‌സിലുണ്ടായിരുന്നത്. കുറുവങ്ങാട്ടെ വീട്ടില്‍ നിന്ന് കുറുവങ്ങാട് സ്‌കൂളിന് മുന്നിലൂടെ ഹോമിയോ ആശുപത്രിയുടെ മുന്നിലൂടെ പന്തലായനി ഭാഗത്തേക്ക്

സില്‍ക്ക് ബസാര്‍ സ്വദേശിനിയുടെ വിലയേറിയ രേഖകളും പണവുമടങ്ങിയ പേഴ്‌സ് കൊല്ലത്ത് നിന്ന് നഷ്ടപ്പെട്ടു

കൊയിലാണ്ടി: സില്‍ക്ക് ബസാര്‍ സ്വദേശിനിയുടെ പേഴ്‌സ് കൊല്ലത്ത് വച്ച് നഷ്ടപ്പെട്ടു. സില്‍ക്ക് ബസാര്‍ സൗപര്‍ണ്ണികയില്‍ സംഗീതയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പേഴ്‌സില്‍ വിലയേറിയ രേഖകളും പണവും ഉണ്ട്. കൊല്ലം ടൗണില്‍ വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമുള്ള എ.ടി.എം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ച് മടങ്ങവെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. പേഴ്‌സില്‍ മൂന്ന് എ.ടി.എം കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്,

സില്‍ക്ക് ബസാര്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു; പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത് ബൈക്ക് യാത്രയ്ക്കിടെ

കൊയിലാണ്ടി: സില്‍ക്ക് ബസാര്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പതിനായിരം രൂപയ്ക്ക് മേല്‍ പണവും തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള രേഖകളുമടങ്ങിയ പേഴ്‌സാണ് ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. സില്‍ക്ക് ബസാര്‍ സ്വദേശി റംഷാദ് സലിമിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ദേശീയപാതയില്‍ കൊല്ലത്തിനും ബൈപ്പാസിലെ പാലോറമലയ്ക്കും ഇടയിലാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.