സില്‍ക്ക് ബസാര്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു; പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത് ബൈക്ക് യാത്രയ്ക്കിടെകൊയിലാണ്ടി: സില്‍ക്ക് ബസാര്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പതിനായിരം രൂപയ്ക്ക് മേല്‍ പണവും തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള രേഖകളുമടങ്ങിയ പേഴ്‌സാണ് ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. സില്‍ക്ക് ബസാര്‍ സ്വദേശി റംഷാദ് സലിമിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.


ദേശീയപാതയില്‍ കൊല്ലത്തിനും ബൈപ്പാസിലെ പാലോറമലയ്ക്കും ഇടയിലാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. കൊല്ലത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം പേഴ്‌സില്‍ നിന്ന് പണം നല്‍കിയിട്ടുണ്ട്. ഇത് സി.സി.ടി.വി ദൃശ്യങ്ങളിലും വ്യക്തമാണ്. പിന്നീട് പലോറമലയിലെത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിവരം അറിയുന്നത്.

പേഴ്‌സ് ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ വിവരം അറിയിക്കുക. നമ്പര്‍: 9605252412