Tag: Pulapra Kunnu
മഴപെയ്തതോടെ ദുരിതമൊഴിയാതെ മേപ്പയ്യൂർ പുലപ്രക്കുന്ന് നിവാസികള്‍; അനിയന്ത്രിത ഖനനം നടത്തിയ പ്രദേശങ്ങളില്‍ നിന്നും മണ്ണും ഉരുളന്‍ കല്ലുമുള്‍പ്പെടെ ഒലിച്ചിറങ്ങി, റോഡ് അപകടാവസ്ഥയില്‍
മേപ്പയ്യൂര്‍: മഴപെയ്തതോടെ അനിയന്ത്രിത മണ്ണ് ഖനനം നടത്തിയിരുന്ന മേപ്പയ്യൂര്‍ നാലാംവാര്‍ഡിലെ പുലപ്രക്കുന്ന് പരിസരവാസികള്‍ ദുരിതത്തില്‍. കഴിഞ്ഞദിവസം രാത്രിപെയ്ത കനത്തമഴയില്‍ കുന്നില്‍ ഇളക്കിയിട്ട മേല്‍മണ്ണ്, കല്ല് എന്നിവ താഴേക്കൊലിച്ചിറങ്ങി റോഡിലും പരിസരവാസികളുടെ വീട്ടുപറമ്പുകളിലും മുറ്റങ്ങളിലും വരെ നിറഞ്ഞിരിക്കയാണ്. പ്രദേശങ്ങളില്‍ നിന്നും മണ്ണ് ഖനനം നടക്കുന്ന സമയത്തുതന്നെ നാട്ടുകാര്‍ ഈ ആശങ്ക അറിയിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ മഴ പെയ്തതോടെ
നരക്കോട് പുലപ്രക്കുന്നിലെ മണ്ണ് ഖനനം: നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ടി.പി.രാമകൃഷ്ണന് എംഎല്‍എ
മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്നത് നിയമങ്ങൾ പാലിച്ചുകൊണ്ടാണോയെന്ന് പരിശോധിക്കണമെന്ന് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണൻ. പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്ന നടപടിയിൽ പ്രദേശവാസികൾ ആശങ്കയിലാണെന്നും പ്രദേശത്ത് അടിയന്തരമായി പരിശോധന നടത്തി നിയമവ്യവസ്ഥ ഉറപ്പുവരുത്താൻ ജില്ലാ വികസനസമിതി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണമെന്നും എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏപ്രിൽ
പുലപ്രക്കുന്നിലെ അനിയന്ത്രിത മണ്ണുഖനനം; പരാതിയില്‍ അന്വേഷണം നടത്താനായി നേരിട്ടെത്തി ആര്‍ഡിഒ, ആശങ്കകള്‍ തുറന്ന് പറഞ്ഞ് പ്രദേശവാസികള്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നെന്ന പരാതിയെത്തുടര്‍ന്ന് ആര്‍ഡിഒ ബിജു സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു. നാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തിലാണ് മണ്ണെടുക്കുന്നതെന്നും ഉരുള്‍പൊട്ടല്‍ ഭീഷണി ഉണ്ടാവുമെന്നും പ്രദേശവാസികളും പുലപ്രക്കുന്നു സംരക്ഷണ സമിതി ഭാരവാഹികളും ആര്‍ഡിഒയ്ക്ക് മുന്നില്‍ പരാതിപ്പെട്ടു. അശാസ്ത്രീയമായ രീതിയില്‍ ചെങ്കുത്തായ മല ഇടിച്ചാണ്