Tag: price hike
വിലക്കയറ്റത്തിനെതിരെ കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ സായാഹ്ന ധർണ്ണ
കൊയിലാണ്ടി: നിത്യോപയോഗ സാധനങ്ങളുടെയും നിർമ്മാണ വസ്തുക്കളുടെയും വില കുത്തനെ ഉയർന്നിട്ടും വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്ത കേരള സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ്
ഇനി 20 രൂപ മതിയാകില്ല; ജനകീയ ഹോട്ടലിലെ ഊണിന് വില കൂട്ടി
കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ ഊണിന് വില കൂട്ടി സംസ്ഥാന സര്‍ക്കാര്‍. നേരത്തേ ഇരുപത് രൂപ നല്‍കിയിരുന്ന ഊണിന് ഇനി മുതല്‍ മുപ്പത് രൂപ നല്‍കണം. പാര്‍സല്‍ ഊണിന് 35 രൂപയാണ് പുതുക്കിയ വില. തദ്ദേശ സ്വയംഭരണ വകുപ്പാണ് ജനകീയ ഹോട്ടലുകളിലെ ഊണിന്റെ വില കൂട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഒന്നാം പിണറായി വിജയന് സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായ
പാലിന് വില കൂട്ടി മില്‍മ, വില കൂടുന്നത് പച്ച മഞ്ഞ കവറിലുള്ള പാലിന്; അറിഞ്ഞില്ലെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: പാല് വില വീണ്ടും വര്‍ദ്ധിപ്പിച്ച് മില്‍മ. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മില്‍മാ റിച്ച് കവര്‍ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മില്‍മ സ്മാര്‍ട്ട് കവറിന് 24 രൂപയായിരുന്നതില്‍ നിന്ന് 25 രൂപയായി വര്‍ദ്ധിക്കും. നാളെ മുതലാണ് കൂടിയ വില പ്രഭല്യത്തില്‍ വരുന്നത്. മില്‍മ പാല് വില വര്‍ദ്ധിപ്പിച്ചത്
‘വില കൂടിയ പാല് വാങ്ങാന്‍ വയ്യേ, ഞങ്ങള്‍ കട്ടന്‍ ചായ കുടിച്ചോളാം!’; പാല് വില വര്‍ധനവിനെതിരെ പയ്യോളിയില്‍ കട്ടന്‍ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
പയ്യോളി: സംസ്ഥാനത്തെ പാല് വില വര്‍ധനവിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. കട്ടന്‍ ചായ വിതരണം ചെയ്താണ് യൂത്ത് കോണ്‍ഗ്രസ് പയ്യോളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ.ശീതള്‍രാജ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനൂപ് കോമത്ത് അധ്യക്ഷനായി. സൈഫുദ്ധീന്‍ ഗാന്ധിനഗര്‍,
‘ആകെ തകര്‍ന്നിരിക്കുകയാണ്, പുതുതായി ആരും ഇനി ഈ മേഖലയിലേക്ക് വരരുത്’; വിലക്കയറ്റം കൊയിലാണ്ടിയിലെ ടാക്സി മേഖലയെ ബാധിച്ചത് ഇങ്ങനെ
കൊയിലാണ്ടി: ‘ഈ മേഖല ആകെ തകര്‍ന്നിരിക്കുകയാണ്. ഈ വളയം പിടിച്ചുകൊണ്ട് കുടുംബം പോറ്റാന്‍ കഴിയില്ല. ടാക്സി മേഖലയിലേക്ക് ആരും പുതിയതായി വരരുത്.’ കൊയിലാണ്ടി നഗരത്തില്‍ ടാക്സി ജീപ്പ് ഓടിക്കുന്ന ഗിരീഷിന്റെ വാക്കുകളാണിത്. മറ്റെല്ലാ മേഖലകളെയും പോലെ ടാക്സി ഓടിച്ച് ഉപജീവനം കഴിക്കുന്നവരെയും വിലക്കയറ്റം അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ചിന്തിക്കുന്നതിനെക്കാള്‍ അപ്പുറമാണ് പ്രതിസന്ധിയെന്നാണ് ഗിരീഷിനെ പോലുള്ളവരുടെ വാക്കുകളിലൂടെ
‘ഉപ്പിന്റെ വിലയില്‍ ഒറ്റക്കുതിപ്പാണ്, എല്ലാ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ആഴ്ച കണക്കിനും മാസ കണക്കിനും വില കൂടിയാലെന്തു ചെയ്യും?’ വിലക്കയറ്റത്തെക്കുറിച്ച് കൊയിലാണ്ടിയിലെ പലചരക്ക് കച്ചവടക്കാര്‍ ചോദിക്കുന്നു
കൊയിലാണ്ടി: ”എല്ലാ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ആഴ്ച കണക്കിനും മാസ കണക്കിനും വില കൂടിയാലെന്തു ചെയ്യും?” എന്ന് ചോദിക്കുകയാണ് കൊയിലാണ്ടിയിലെ പലചരക്ക് വ്യാപാരികള്‍. ഉപ്പ് മുതല്‍ സോപ്പ് വരെ എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നത് സാധാരണക്കാരെയെന്നപോലെ കച്ചവടക്കാരെയും ബാധിച്ചിട്ടുണ്ട്. വസ്തുക്കളുടെയും വില ഉയരാന്‍ തുടങ്ങിയതോടെ കച്ചവടവും കുറഞ്ഞു. പാക്കറ്റ് ഉല്പന്നങ്ങളെയാണ് വില ആദ്യം കയറി
“ഗ്യാസിന് ഒരു വർഷത്തിനുള്ളിൽ കൂടിയത് ആയിരം രൂപ, പച്ചക്കറികളുടെയും പലചരക്ക് വസ്തുക്കളുടെ വിലയും കുതിച്ചുയരുകയാണ്; ഇതിനനുസരിച്ച് ഹോട്ടൽ ഭക്ഷണത്തിന്റെ വിലവർദ്ധിപ്പിക്കാൻ പറ്റുമോ?”; വിലവർദ്ധനവിൽ വലഞ്ഞ് കൊയിലാണ്ടിയിലെ ഹോട്ടലുടമകൾ
കൊയിലാണ്ടി: അവശ്യവസ്തുക്കളുടെ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിച്ച ഒരു വിഭാഗമാണ് ഹോട്ടല്‍ നടത്തിപ്പുകാര്‍. പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ മുതല്‍ പാചകം ചെയ്യാനുള്ള ഗ്യാസ് വരെ സര്‍വ്വ സാധനങ്ങള്‍ക്കും വില വര്‍ധിക്കുമ്പോഴും ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതും ഹോട്ടലുകാര്‍ക്ക് തിരിച്ചടിയാണ്. കൊയിലാണ്ടിയില്‍ സാധാരണക്കാര്‍ ഭക്ഷണം കഴിക്കാനായി ആശ്രയിക്കുന്ന നിരവധി ഹോട്ടലുകള്‍ ഉണ്ട്. പലരും ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്
‘ഇന്ന് വില കൂടുതലാണെങ്കില്‍ നാളെ പത്തോ ഇരുപതോ രൂപ ഒറ്റയടിക്ക് കുറയും’ ; പച്ചക്കറി വിലയിലെ ചാഞ്ചാട്ടം കുഴപ്പിക്കുകയാണെന്ന് കൊയിലാണ്ടിയിലെ കച്ചവടക്കാര്‍
കൊയിലാണ്ടി: ‘ഇന്ന് വില കൂടുതലാണെങ്കില്‍ നാളെ പത്തോ പതിനഞ്ചോ രൂപ ഒറ്റയടിക്ക് കുറയും. തലേദിവസം പൊള്ളും വിലയ്ക്ക് വാങ്ങിയ പച്ചക്കറി പിറ്റേന്ന് നഷ്ടത്തിന് വില്‍ക്കേണ്ടിവരും’ പച്ചക്കറി വിലയിലെ ചാഞ്ചാട്ടം കച്ചവടക്കാരെ എത്രത്തോളം ബാധിക്കുന്നുവെന്ന് പറയുകയാണ് കൊയിലാണ്ടി മാര്‍ക്കറ്റിലെ അരിക്കുളം വെജിറ്റബിള്‍സ് ഉടമ പ്രമോദ്. തിങ്കളാഴ്ച നൂറ് രൂപയോളമെത്തിയിരുന്ന തക്കാളി വില പിറ്റേദിവസമായതോടെ 80 രൂപയായി കുറഞ്ഞു.