Tag: Pookkad Kalalayam
എഴുപത്തിയാറാം വയസിലും മായാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് പൂക്കാട് കലാലയത്തിലെ ആദ്യ വിദ്യാര്‍ഥി; കൗതുകത്തോടെ കേട്ടിരുന്ന് പുതുതലമുറ; പൂര്‍വ്വവിദ്യാര്‍ഥി സംഗമവുമായി പൂക്കാട് കലാലയം
പൂക്കാട്: അഞ്ച് പതിറ്റാണ്ട് മുമ്പ് പൂക്കാട് കലാലയത്തില്‍ ആദ്യമായി എത്തിയപ്പോഴുള്ള അനുഭവങ്ങള്‍ ആദ്യ വിദ്യാര്‍ഥിയായ ആനന്ദന്‍ കാട്ടിലപ്പീടക പങ്കുവെച്ചപ്പോള്‍ പുതിയ വിദ്യാര്‍ഥികള്‍ കൗതുകത്തോടെയാണ് കേട്ടത്. നാലു വിദ്യാര്‍ഥികള്‍ മാത്രം പഠിതാക്കളായുള്ള പൂക്കാട് കലാലയം, ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഒന്നായിരുന്നു. പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലോയടനുബന്ധിച്ച് നടത്തിയ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലാണ് ആനന്ദന്‍ പഴയ ഓര്‍മ്മകള്‍
നാടകാനുഭവങ്ങളുമായി ജയപ്രകാശ് കുളൂരും സൂക്ഷ്മജീവികളുടെ കഥകളുമായി വിജയകുമാര്‍ ബ്ലാത്തൂരുമെത്തി; കുട്ടികള്‍ക്ക് നവ്യാനുഭവമായി പൂക്കാട് കലാലയത്തിന്റെ നാടക ക്യാമ്പ്
പൂക്കാട്: കുട്ടികള്‍ക്കായി അവധിക്കാല നാടക ക്യാമ്പ് കളിയാട്ടം സംഘടിപ്പിച്ച് പൂക്കാട് കലാലയം. കളിആട്ട വേദിയില്‍ ജയപ്രകാശ് കുളൂര്‍ നാടകാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു. സത്യപ്രകാശനമാണ് നാടകത്തിലൂടെ നടക്കേണ്ടതെന്നും നിഷ്‌ക്കളങ്കരായ കുട്ടികളെ നാടകം പഠിപ്പിക്കേണ്ടതില്ലെന്നും മുതിര്‍ന്നവര്‍ കുട്ടികളായി മാറുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിജയകുമാര്‍ ബ്ലാത്തൂര്‍ അന്തരീക്ഷത്തിലെ സൂക്ഷ്മ ജീവികളെക്കുറിച്ചും അവ മനുഷ്യന് ചെയ്യുന്ന ഉപകാരങ്ങളെക്കുറിച്ചും ഉപദ്രവങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക്
കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവം പൂക്കാട് കലാലയത്തില്‍
പൂക്കാട്: മലയാള അമേച്വര്‍ നാടകവേദിയുടെ ചരിത്രപരമായ കുതിപ്പിനൊപ്പം സഞ്ചരിച്ചുകൊണ്ട് കേരള സംഗീത നാടക അക്കാദമി നടത്തുന്ന അമേച്വര്‍ നാടക നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പൂക്കാട് കലാലയത്തില്‍ നാടകോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ നാല് മുതല്‍ ഏഴ് വരെയാണ് പരിപാടി. മലബാറിലെ നാടക പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമായ പൂക്കാട് കലാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലെ രണ്ടാമത്തെ പരിപാടി കൂടിയാണ്
ആയിരത്തോളം പ്രതിഭകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ; പൂക്കാട് കലാലയത്തിന്റെ വാർഷികോത്സവം ആവണിപ്പൂവരങ്ങിന് സമാപനം
ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ നാൽപ്പത്തിയൊൻപതാമത് വാർഷികോത്സവം ആവണിപ്പൂവരങ്ങ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ ആയിരത്തോളം കലാപ്രതിഭകളാണ് മാറ്റുരച്ചത്. ഇതോടെ മലബാറിലെ ശ്രദ്ധേയമായ ഓണാഘോഷ പരിപാടിയായി ആവണിപ്പൂവരങ്ങ് മാറി. നൃത്തം, ചിത്രം, വാദ്യം, സംഗീതം, ചുമർച്ചിത്രം എന്നീ വിഭാഗങ്ങളിലായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാപ്രതിഭകളാണ് അരങ്ങിലെത്തിയത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സംഘഗാനം, വാദ്യവൃന്ദം,
കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയില്‍ കേരളീയ ചുമര്‍ചിത്ര പ്രദര്‍ശനവുമായി പൂക്കാട് കലാലയം
പൂക്കാട്: പൂക്കാട് കലാലയം കേരളീയ ചുമര്‍ചിത്ര പ്രദര്‍ശനം വൃന്ദാവനം കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയില്‍ ചരിത്രകാരനും എഴുത്തുകാരനുമായ ഡോ: എം ജി ശശിഭൂഷന്‍ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു.കെ.രാഘവന്‍ അധ്യക്ഷനായി. ചിത്രീകരണ വിശേഷണം ചുമര്‍ചിത്ര അധ്യാപകന്‍ രമേശ് കോവുമ്മല്‍ നടത്തി. സീനിയര്‍ പോലീസ് ഓഫിസര്‍ അജയ്കുമാര്‍, എം.പ്രസാദ്, സുരേഷ് ഉണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ച്
അവധിക്കാലം അടിച്ച് പൊളിക്കാൻ പൂക്കാട് കലാലയം; കളിആട്ടം-23 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും
ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ കുട്ടികളുടെ അവധിക്കാല മഹോത്സവം കളിആട്ടം-23 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും പ്രശസ്ത നാടക പ്രവർത്തകനും തിരക്കഥാകൃത്തുമായ അനീഷ് അഞ്ജലി നിർവ്വഹിച്ചു. ഏപ്രിൽ 27 മുതൽ മെയ് രണ്ട് വരെ ഒരാഴ്ച നീളുന്ന ക്യാമ്പിൽ അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കും. പ്രശസ്ത നാടക സംവിധായകൻ മനോജ് നാരായണൻ ക്യാമ്പിന് നേതൃത്വം നൽകും.
പൂക്കാടിന്റെ ‘വേണു ഗീതങ്ങള്‍’ ഇനി ഓര്‍മ്മ; പൂക്കാട് കലാലയത്തിന് പ്രശസ്തിയേകിയ ‘നാഗപഞ്ചമി’യുടെ എഴുത്തുകാരന് വിട നല്‍കി നാട്
കൊയിലാണ്ടി: വേണു പൂക്കാടിന്റെ വിയോഗത്തോടെ കൊയിലാണ്ടിയ്ക്ക് നഷ്ടമായത് സാംസ്‌കാരിക രംഗത്തെ അതുല്യ പ്രതിഭയെ. പൂക്കാട് കലാലയം കേരളത്തിലുടനീളം അറിയപ്പെടാന്‍ കാരണമായ ‘നാഗപഞ്ചമി’ എന്ന നാടകം എഴുതിയതും സംഗീതം നല്‍കിയതും വേണു പൂക്കാട് ആയിരുന്നു. കേരളത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളില്‍ നാഗപഞ്ചമി എന്ന നാടകം കളിച്ചിട്ടുണ്ട്. അച്ഛന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതരായിരുന്നു സംഗീതത്തില്‍ ആദ്യ ഗുരു. അദ്ദേഹവും
പ്രശസ്ത സംഗീതജ്ഞന്‍ വേണു പൂക്കാട് അന്തരിച്ചു
ചേമഞ്ചേരി: പ്രശസ്ത സംഗീതജ്ഞന്‍ വേണു പൂക്കാട് അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. വാര്‍ധക്യ സഹജമാ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. പ്രശസ്ത സംഗീതജ്ഞനും പൂക്കാട് കലാലയത്തിന്റെ സ്ഥാപക ഗുരുനാഥനുമായ മലബാര്‍ സുകുമാരന്‍ ഭാഗവതരുടെ മകനാണ്. സംഗീതസംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ഹാർമോണിയം, തബല, ഓടക്കുഴൽ, ഗിറ്റാർ എന്നീ സംഗീതോപകരണങ്ങളിൽ വിദഗ്ധനായിരുന്നു. ആയിരത്തിലധികം സ്റ്റേജുകൾ പിന്നിട്ട പൂക്കാട്
ആവണിപ്പൂവരങ്ങിന് സമാപനം; പൂക്കാട് കലാലയത്തിന്റെ നാല്പത്തിയെട്ടാമത് വാര്‍ഷികാഘോഷം വിപുലമായി ആഘേഷിച്ചു
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയായ ആവണിപ്പൂവരങ്ങ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പൂക്കാട് കലാലയത്തിന്റെ നാല്പത്തിയെട്ടാമത് വാര്‍ഷികാഘോഷമാണ് നടന്നത്. രണ്ടു നാള്‍ നീണ്ടു നിന്ന കലാപരിപാടികള്‍ക്കാണ് പൂക്കാട് സാക്ഷ്യം വഹിച്ചത്. കലാലയം വൈസ് പ്രസിഡണ്ട് ശിവദാസ് കാരോളി അധ്യക്ഷത വഹിച്ചു. അഭിനയശിരോമണി രാജരത്‌നം പിള്ള
പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങ്-2022 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം
ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ നാൽപ്പത്തി എട്ടാമത് വാർഷികോത്സവമായ ആവണിപ്പൂവരങ്ങ്-2022 ൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ ഡോ. എം.കെ.കൃപാലാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. കലാലയം പ്രസിഡന്റ് യു.കെ.രാഘവൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ സ്വാഗതവും ജനറൽ കൺവീനർ കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സെപ്റ്റംബർ 8, 10, 11 തിയ്യതികളിലാണ് ആവണിപ്പൂവരങ്ങ് –