Tag: Police
‘ജിഷ്ണുവിനെ പോലീസ് ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞു’, ചെറുവണ്ണൂരിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അച്ഛന്‍
കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അച്ഛന്‍ സുരേഷ് കുമാര്‍. വീട്ടില്‍ നിന്ന് രാത്രി ജിഷ്ണു പുറത്ത് പോയിരുന്നു. ഇതിന് ശേഷമാണ് മകനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയത്. അവര്‍ തിരിച്ച് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടിലേക്കുള്ള നടപ്പാതയില്‍ ജിഷ്ണുവിനെ ബോധമില്ലാതെ കണ്ടെത്തുകയായിരുന്നു. മകനെ പോലീസ് ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ജിഷ്ണുവിന്റെ മരണത്തില്‍
മാരകമായ മയക്കുമരുന്നുമായി ബാലുശ്ശേരിയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് മേഖലയിലെ പ്രധാന ലഹരി മരുന്ന് വിതരണക്കാര്‍
ബാലുശ്ശേരി: മാരകമായ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. ബാലുശ്ശേരി അമരാപുരിയില്‍ വച്ചാണ് എം.ഡി.എം.എ എന്ന രാസലഹരി മരുന്നുമായി നാല് പേരെ ബാലുശ്ശേരി പൊലീസി പിടികൂടിയത്. കരിയാത്തന്‍കാവ് തിയ്യക്കണ്ടി ആകാശ് (23), നന്മണ്ട ഏഴുകുളം കാഞ്ഞാവില്‍താഴം ഷാജന്‍ ലാല്‍ (23), നന്മണ്ട താനോത്ത് അനന്ദു (23), കിനാലൂര്‍ കൊട്ടാരത്തില്‍ വിപിന്‍രാജ് (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍
സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന; നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവങ്ങൂർ സ്വദേശി പിടിയിൽ
കൊയിലാണ്ടി: സ്കൂൾ കുട്ടികളെയും യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളേയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടത്തിയ തിരുവങ്ങൂർ സ്വദേശി പിടിയിൽ. തിരുവങ്ങൂർ കൂർക്കനാടത്ത് അനുപിനെയാണ് (51) പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ എൻ.സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കൊയിലാണ്ടി പോലീസ് നടത്തിയ പരിശോധനയിൽ 54 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. വീട്ടിൽ പ്ലാസ്റ്റിക് ടിന്നിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ്
അപകടത്തിൽ പെടുന്നവരെ അതിവേഗം ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ഇനി പോലീസിന്റെ വക പാരിതാഷികം
തിരുവനന്തപുരം: ഗുരുതരമായ അപകടങ്ങളിൽപ്പെട്ടവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി പാരിതോഷികം നൽകുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശം സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു. അപകടത്തിലായവരെ ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവർക്കാണ് അവാർഡിന് പരിഗണിക്കുക. സഹായം നൽകുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കും. അർഹരായവർക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാർഡ് നൽകുക. ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട്