Tag: Perambra
പേരാമ്പ്ര സി.കെ.മെറ്റീരിയല്‍സിലെ തൊഴില്‍ പ്രശ്‌നത്തില്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തൊഴിലാളികള്‍ക്ക് വിജയം; നിഷേധിക്കപ്പെട്ട തൊഴില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ചുകിട്ടിയെന്ന് ക്ഷേമബോര്‍ഡിലെ തൊഴിലാളികള്‍
പേരാമ്പ്ര: പേരാമ്പ്ര സി.കെ മെറ്റീരിയല്‍സില്‍ ക്ഷേമബോര്‍ഡിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച സംഭവത്തില്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തൊഴിലാളികള്‍ക്ക് വിജയം. നിഷേധിക്കപ്പെട്ട തൊഴില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ശക്തമായ ഇടപെടലിലൂടെ തിരിച്ചു കിട്ടിയതായി ക്ഷേമ ബോര്‍ഡിലെ തൊഴിലാളികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2019 ല്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തനം തുടങ്ങിയ സികെ മെറ്റീരിയല്‍സ് എന്ന സ്ഥാപനത്തില്‍ ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് പേരാമ്പ്ര ഉപകാര്യാലയത്തിന്റെ രണ്ട്
സ്വകാര്യ ബസുകളുടെ അമിതവേഗം തടയും, അനധികൃത പാര്‍ക്കിങ്ങുകള്‍ക്കെതിരെയും നടപടി; പേരാമ്പ്ര സ്റ്റാന്റില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നു
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ പൊലീസ് എയ്ഡ് പോസ്റ്റ് നിര്‍മ്മിക്കുമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പേരാമ്പ്രയില്‍ ചേര്‍ന്ന ട്രാഫിക് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ദിവസങ്ങള്‍ക്ക് മുമ്പ് പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ഇടിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രാഫിക് അവലോകന
പേരാമ്പ്രയില്‍ മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മറച്ച് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവം; തിരുവള്ളൂര്‍ സ്വദേശിയായ പ്രതി ”നൈറ്റി” പിടിയില്‍
പേരാമ്പ്ര: എരവട്ടൂര്‍ ചേനായി റോഡിലെ ആയടക്കണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവള്ളൂര്‍ വെള്ളൂക്കര റോഡില്‍ മേലാംകണ്ടി മീത്തല്‍ ‘ നൈറ്റി ‘ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുള്ള (29) ആണ് അറസ്റ്റിലായത്. പ്രതി വടകരയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജിന്റെ കീഴിലുള്ള സ്‌ക്വാഡ്
പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ കടുവയുടെ സാന്നിധ്യം; തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും പഞ്ചായത്തിന്റെയും ഫോറസ്റ്റ് അധികൃതരുടെയും ജാഗ്രതാ നിര്‍ദേശം
ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റ് കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥറും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. റിസര്‍വോയറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. കടുവയെ നേരില്‍കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി
പേരാമ്പ്ര മരുതേരി കുട്ടി പറമ്പില്‍ ജാനു അന്തരിച്ചു
പേരാമ്പ്ര: മരുതേരിയിലെ കുട്ടിപ്പറമ്പില്‍ ജാനു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: വികാസന്‍, വിനീഷ്. സഹോദരങ്ങള്‍: നാരായണി പാണ്ടിക്കോട്, ദേവി മക്കട, ബാലന്‍, പ്രേമ (വേളം), പരേതരായ കുഞ്ഞിക്കണ്ണന്‍, രാധ. മരുമക്കള്‍: രജി (മേപ്പയ്യൂര്‍), ബിന്‍സി (അരിക്കുളം).
വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പേരാമ്പ്ര സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമം; കത്തികൊണ്ട് കഴുത്തില്‍ കുത്തി, യുവതിയ്ക്ക് പരിക്ക്
പേരാമ്പ്ര: വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ
എരവട്ടൂരില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജനവാസ മേഖലയില്‍ തള്ളി; ആശുപത്രി മാലിന്യങ്ങളടക്കം രഹസ്യമായി കുഴിച്ചിട്ടെന്നും നാട്ടുകാര്‍
പേരാമ്പ്ര: പഞ്ചായത്തിലെ 17-ാം വാര്‍ഡായ എരവട്ടൂര്‍ പൊയിലടത്തില്‍ താഴെ ഇടവഴിയില്‍ രാത്രിയില്‍ അനധികൃതമായി പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം. ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമല്ല, മറ്റ് അപകടകരമായ രോഗകാരികളായ മാലിന്യങ്ങളും ഇവിടെ കഴിഞ്ഞദിവസം രഹസ്യമായി കുഴിച്ചിട്ടതായി നാട്ടുകാര്‍ ആരോപിക്കുന്നു. നിരവധി സ്ഥലങ്ങളില്‍ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
ദീപാവലി ദിവസം ചിരാത് കത്തിക്കുമ്പോള്‍ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന പേരാമ്പ്ര എ.യു.പി സ്‌കൂളിലെ മുന്‍ അധ്യാപിക പ്രസന്നകുമാരി അന്തരിച്ചു
പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപിക പ്രസന്നകുമാരി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ദീപാവലി ദിവസം ചിരാത് കത്തിക്കുമ്പോള്‍ അബദ്ധത്തില്‍ തീപിടിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. പേരാമ്പ്ര എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ കേളുമാസ്റ്ററുടെ ഭാര്യയാണ്. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉണ്ണിക്കുന്നും ചാലിലെ വീട്ടുവളപ്പില്‍ നടക്കും. മക്കള്‍:
പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മില്‍മ ലോറിയില്‍ ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്
പേരാമ്പ്ര: കല്ലോട് ബസ് സ്‌റ്റോപിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മില്‍മ ലോറിയുടെ പുറകിലിടിച്ച് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. തൊട്ടില്‍പാലത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് അതേ ദിശയില്‍ പോവുകയായിരുന്ന ലോറിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. മില്‍മ പാല്‍ ഇറക്കി വരികയായിരുന്നു ലോറി. അപകടത്തില്‍ നിസാരമായി പരിക്കേറ്റ സരിത (30),
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു; കായണ്ണ സ്വദേശിയായ മദ്രസാ അധ്യാപകൻ അറസ്റ്റിൽ
പേരാമ്പ്ര: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. ചെമ്പ്ര ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ അധ്യാപകനായ കായണ്ണ കുന്നത്ത് കണ്ടി ഹംസ(52)ആണ് അറസ്റ്റിലായത്. കുട്ടിയെ പല തവണ മദ്രസയിൽ വച്ചും പ്രതിയുടെ ഉടമസ്ഥതയിലുള്ള സൈക്കിൾ ഷോപ്പിൽ വച്ചും ഇയാള്‍ ഉപദ്രവിക്കുകയായിരുന്നു. പീഡനം തുടര്‍ന്നതോടെ കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പെരുവണ്ണാമൂഴി