Tag: Payyoli

Total 157 Posts

കൊടുംവെയിലില്‍ കൃഷി പരിപാലിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകയെ ക്യാമറയില്‍ പകര്‍ത്തി; കുടുംബശ്രീ ഒരു നേര്‍ചിത്രം ഫോട്ടോഗ്രാഫി മത്സരത്തില്‍ പയ്യോളി സ്വദേശിനിയ്ക്ക് ഒന്നാം സമ്മാനം

പയ്യോളി: കുടുംബശ്രീ സംസ്ഥാനതലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഓക്‌സിലറി വിഭാഗത്തില്‍ പയ്യോളി നഗരസഭയിലെ 18ാം ഡിവിഷനിലെ അനുഷ മോഹന്‍ ഒന്നാം സമ്മാനം നേടി 25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം. കുടുംബശ്രീ വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയാണ് നേര്‍ച്ചിത്രമെന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. അത്യുഷ്ണസമയത്ത് കാര്‍ഷിക പരിപാലനത്തിലേര്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകയായ കര്‍ഷകയെ പേരാമ്പ്ര കൂട്ടുകൃഷി വിളനിലത്തില്‍ വിളനിലം

ദേശീയപാത പ്രവൃത്തിയുടെ മറവില്‍ സ്വകാര്യ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതം കടത്താന്‍ ശ്രമം; വാഗാഡ് വാഹനം തടഞ്ഞ് പയ്യോളിയില്‍ നാട്ടുകാരുടെ പ്രതിഷേധം

പയ്യോളി: വെങ്ങളം – അഴിയൂര്‍ റീച്ചിലെ ദേശീയപാതയുടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ വാഗാഡ് ദേശീയപാത പ്രവൃത്തിയുടെ മറവില്‍ സ്വകാര്യ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതം കടത്തുന്നത് തടഞ്ഞ് നാട്ടുകാര്‍. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതവുമായി പോകുകയായിരുന്ന വാഗാഡ് വാഹനം അയനിക്കാട് 24ാം മൈല്‍സിനടുത്തുവെച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. സി.പി.ഐ.എം പയ്യോളി നോര്‍ത്ത്

ആറാട്ട് മഹോത്സവ ആവശേത്തില്‍ കീഴൂര്‍ മഹാശിവക്ഷേത്രം; പിലാത്തറ മേളവും ആറാട്ടും പൂവെടിയും നാളെ

പയ്യോളി: കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ആറാട്ടും പൂവെടിയും നാളെ. ഏറെ പ്രശസ്തമായ വെടിക്കെട്ട് നാളെ രാത്രി കീഴൂര്‍ ചൊവ്വ വയലില്‍ നടക്കും. പുലര്‍ച്ചെ നാല് മണിക്ക് പള്ളി ഉണര്‍ത്തലും കണികാണിക്കല്‍ ചടങ്ങും നടക്കും. 9.30ന് മുചുകുന്ന് പത്മനാഭന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ അരങ്ങേറും. വൈകുന്നേരം 3.30ന് പഞ്ചവാദ്യമേളമുണ്ടാകും. കുടവരവ്, തിരുവായുധം വരവ്, ഉപ്പുംദണ്ഡ് വരവ്,

സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനത്തിന് നന്തിയില്‍ ആവേശോജ്ജ്വല തുടക്കം

പയ്യോളി: സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. നന്തി വീരവഞ്ചേരിയിലെ പി.ഗോപാലന്‍, ഒ.കെ.പി കുഞ്ഞിക്കണ്ണന്‍ നഗറില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവും ഏരിയ കമ്മിറ്റി അംഗവുമായ ടി.ചന്തു പതാക ഉയര്‍ത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി.അനൂപ് രക്തസാക്ഷി പ്രമേയവും വി.ഹമീദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി.ചന്തു, സി.കെശ്രീകുമാര്‍, പി.എം

ഒടുവില്‍ കാട്ടുപന്നി കടലിലുമെത്തി; അയനിക്കാട് കടലില്‍ നീന്തിയെത്തിയ കാട്ടുപന്നി കല്ലുകള്‍ക്കിടയില്‍ കുടുങ്ങി

പയ്യോളി: നാട്ടിലിറങ്ങി പറമ്പിലെ കൃഷിമുഴുവന്‍ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നിയുടെ വാര്‍ത്ത അടുത്തിടെയായി നിത്യേനയെന്നോണം നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാലിപ്പോള്‍ കാട്ടുപന്നി കടലിലുമെത്തിയിരിക്കുകയാണ്. പയ്യോളി അയനിക്കാട് തീരത്താണ് കാട്ടുപന്നിയെ കണ്ടത്. കടലില്‍ നീന്തിത്തളര്‍ന്ന് അവശനിലയിലായ കാട്ടുപന്നി കടല്‍ഭിത്തിയിലെ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. കാട്ടുപന്നി നീന്തിവരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മണല്‍ത്തിട്ട ഇല്ലാത്തതിനാല്‍ കടല്‍ഭിത്തിയുടെ കല്ലുകള്‍ക്കിടയിലേക്കാണ് നീന്തിക്കയറിയത്. മത്സ്യത്തൊഴിലാളിയായ തൈവളപ്പില്‍

പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം ഒഴിഞ്ഞ കടമുറിയില്‍ മരിച്ച നിലയില്‍

പയ്യോളി: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം ഒഴിഞ്ഞ കടമുറിയില്‍ പയ്യോളി സ്വദേശിയായ യുവാവ് മരിച്ച നിലയില്‍. അയനിക്കാട് പുന്നോലക്കണ്ടി അര്‍ഷാദ് (24) ആണ് മരിച്ചത്. കൊപ്ര ബസാറിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്. വിരലടയാള വിദഗ്ദരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. അര്‍ഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാരില്‍ നിന്ന്

തച്ചന്‍കുന്നുമ്മലിനെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമായി; പയ്യോളി സബ് ട്രഷറിയ്ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങുന്നു

പയ്യോളി: പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങുന്നു. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കീഴില്‍ തച്ചന്‍കുന്നില്‍ പയ്യോളി സബ് രജിസ്ട്രാര്‍ ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലം ട്രഷറി നിര്‍മ്മാണത്തിനായി വിട്ടുനല്‍കുന്നതിന് പെര്‍മിനീസ് സാങ്ഷന്‍ നല്‍കാന്‍ തീരുമാനമായിരിക്കുകയാണ്. നിലവില്‍ പയ്യോളി ടൗണിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുക എന്നത് ഏറെ നാളായുള്ള ആവശ്യമാണ്.

ചെറുവണ്ണൂരില്‍ ഹിറ്റായ അധ്യാപികമാരുടെ സ്വാഗതനൃത്തം കോഴിക്കോടിന്റെയും മനംകവര്‍ന്നു; നൃത്തച്ചുവടുകള്‍കൊണ്ട് കലോത്സവവേദിയെ കയ്യിലെടുത്ത് മേലടി ഉപജില്ലയിലെ അധ്യാപികമാര്‍

പയ്യോളി: റവന്യൂ ജില്ലാ കലോത്സവ വേദി വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ഇടംമാത്രമായി ഒതുങ്ങുന്നില്ല, അധ്യാപകരുടെ കഴിവും ഇവിടെ ആസ്വാദകരുടെ മനംകവരുകയാണ്. ഉദ്ഘാടന പരിപാടിയോട് അനുബന്ധിച്ച് മേലടി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപികമാര്‍ അവതരിപ്പിച്ച സ്വാഗതനൃത്തം ഏറെ മികവിറ്റുതായിരുന്നു. ഉപജില്ലയിലെ പത്ത് അധ്യാപികമാരാണ് മോഹിനിയാട്ട വേഷത്തിലെത്തി നൃത്ത പരിപാടി അവതരിപ്പിച്ചത്. റവന്യൂ ജില്ലാ കലോത്സവത്തിലെ റിസപ്ഷന്‍

ചെന്നൈ-എഗ്മോര്‍ ട്രെയിന്‍ യാത്രക്കിടെ പയ്യോളിയില്‍വെച്ച് യാത്രക്കാരന്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി; യുവാവിനെ ആശുപത്രിയിലെത്തിച്ച് കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന

കൊയിലാണ്ടി: ട്രെയിന്‍യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ കുഴഞ്ഞുവീണ തമിഴ്‌നാട് സ്വദേശിയായ മുഹമ്മദ് ഷാനിബിനെയാണ് ഫയര്‍ഫോഴ്‌സ് ആശുപത്രിയിലേക്ക് എത്തിച്ചത്. രാവിലെ 10.45 ഓടെയായിരുന്നു സംഭവം. പയ്യോളിയില്‍വെച്ചാണ് ഷാനിബിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അപസ്മാരമുണ്ടാവുകയും തുടര്‍ന്ന് ബോധരഹിതനാവുകയുമായിരുന്നു. ഇയാളുടെ കൂടെ ആരുമുണ്ടായില്ല. ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാരനാണ്

തെയ്യം കലാകാരന്‍ അയനിക്കാട് ആവിത്താരേമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

പയ്യോളി: പ്രമുഖ തെയ്യം കലാകാരന്‍ അയനിക്കാട് ആവിത്താരേമ്മല്‍ താമസിക്കും കുറ്റ്യാടി സ്വദേശി കെ.കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. മലബാറിലെ 60ല്‍ പരം ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങളായി കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടുന്ന കലാകാരനായിരുന്നു കുഞ്ഞിരാമന്‍. ഭാര്യ: പങ്കജം (ഫിഷറീസ് വകുപ്പ്, വടകര). മക്കള്‍: സുഗേഷ് (തെയ്യം കലാകാരന്‍), സുഗിന. മരുമക്കള്‍: മേഘ (കോഴിക്കോട്), രജീഷ് കുമാര്‍ (പാലയാട്). സഹോദരങ്ങള്‍: